ആത്മകഥാ വിവാദം; ഫെസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്, കൂടുതൽ പ്രതികരിക്കാനില്ലെന്ന് രവി ഡിസി

പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

dot image

കൊച്ചി: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി.
നിലപാട് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഫെസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുസ്തക വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് ഇ പി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം എസ്പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ആത്മകഥ തയാറാക്കിയ ദേശാഭിമാനി ലേഖകനോട് സിപിഐഎം വിശദീകരണം തേടിയിരുന്നു. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിനോടാണ് സിപിഐഎം വിശദീകരണം ആവശ്യപ്പെട്ടത്. ആത്മകഥ ഡിസി ബുക്സിന് നൽകിയോ എന്ന് സിപിഐഎം പരിശോധിക്കുകയാണ്.

ആത്മകഥാ വിവാദത്തിൽ സിപിഐഎം ഇ പി ജയരാജനോട് വിശദീകരണം തേടിയേക്കുമെന്നും സൂചനയുണ്ട്. നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഇ പി പങ്കെടുക്കുമോയെന്നതും നിർണായകമാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടേതെന്ന പേരിൽ കവർചിത്രം പുറത്തുവിട്ടത്. പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് പുസ്തകത്തിലുള്ളതെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം.

Content Highlights: DC Books CEO Ravi DC has no further comment on EP Jayarajan's autobiography controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us