ചേലക്കര: ചേലക്കര നിയോജക മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കുമെന്നാണ് കരുതുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ചേലക്കര ഇത്തവണ മാറി ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ബൂത്ത് ലെവല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് വിജയിക്കുമെന്നാണ് കരുതുന്നത്. ചേലക്കര ഇത്തവണ മാറി ചിന്തിക്കും. അതിന് വേണ്ടിയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. സര്‍ക്കാരിനെതിരായ വികാരം കോണ്‍ഗ്രസിന് അനുകൂലമായെന്നും രമ്യ ഹരിദാസ് പറഞ്ഞു.
യുഡിഎഫ് വോട്ടുകള്‍ എല്ലാം പോള്‍ ചെയ്യിക്കാനായി എന്നാണ് വിശ്വാസം. നാളെ മുതല്‍ പാലക്കാട് പ്രചരണത്തിനെത്തുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ചേലക്കരയില്‍ മുന്‍ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. ഇതേപ്പറ്റി ചോദിച്ചപ്പോളായിരുന്നു പോളിങ് കുറഞ്ഞതില്‍ ആശങ്കയില്ലെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചത്. ചേലക്കരയില്‍ മാറ്റത്തിനായി ജനം വോട്ട് ചെയ്തുവെന്നും രമ്യ പറഞ്ഞു. യു ഡി എഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടുവെന്നും രമ്യ പറഞ്ഞു. ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. യു ഡി എഫ് നടത്തിയത് മികച്ച പ്രവര്‍ത്തനമാണ്. പ്രവര്‍ത്തകര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നും രമ്യ ഹരിദാസ് പറഞ്ഞു.
Content Highlights: Will win, Chelakkara will think differently this time; Ramya Haridas