അബ്ദുറഹീമിന്റെ മോചനം; പതിനൊന്ന് കോടി ബാക്കി, അസത്യ പ്രചരണം നടക്കുന്നുവെന്ന് നിയമസഹായ സമിതി

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 17ന് പുതിയ ബെഞ്ച് പരിഗണിക്കും

dot image

കോഴിക്കോട്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തില്‍ നിയമനടപടി തുടരുകയാണെന്ന് സഹായ സമിതി. നിയമസഹായ സമിതിക്കെതിരെ അസത്യ പ്രചരണം നടക്കുന്നുവെന്നും ഫണ്ട് സുതാര്യമായാണ് കൈകാര്യം ചെയ്തതെന്നും സമിതി വ്യക്തമാക്കി. 47 കോടി 87 ലക്ഷത്തി അറുപത്തയായിരം രൂപ പിരിച്ചു. അതില്‍ പതിനൊന്ന് കോടി 60 ലക്ഷം രൂപ ബാക്കിയുണ്ടെന്നും നിയമസഹായ സമിതി അറിയിച്ചു.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 17ന് പുതിയ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ 18 വര്‍ഷത്തോളമായി സൗദി ജയിലില്‍ കഴിയുകയാണ് അബ്ദുറഹീം. മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 കോടിയോളം രൂപയ്ക്ക് തുല്യമായ സംഖ്യ ഇതിനകം മോചനദ്രവ്യമായി നല്‍കിയിട്ടുണ്ട്.

2006 നവംബറിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. സ്‌പോണ്‍സര്‍ ഫായിസ് അബ്ദുള്ള അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത മകന്‍ അനസിനെ പരിചരിക്കാനായിരുന്നു അബ്ദുറഹീം സൗദിയിലെത്തിയത്.

2006 ഡിസംബര്‍ 24ന് അബ്ദുറഹീമിന്റെ കൂടെ ജിഎംസി വാനില്‍ യാത്ര ചെയ്യവേ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പുകയും അത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഭക്ഷണം കഴിക്കാന്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടുകയും. പിന്നാലെ ബോധരഹിതനായ അനസ് മരിക്കുകയായിരുന്നു.


Content Highlights: 11 crore remaining the legal aid committee of Abdu Rahim says that false propaganda is going on

dot image
To advertise here,contact us
dot image