പറയേണ്ടത് പറഞ്ഞു, പോയി; യോഗം കഴിയും മുൻപേ ഇപി മടങ്ങി

വിവാദം ഗൂഡാലോചനയെന്ന നിലപാട് ആവർത്തിച്ച ഇപി താൻ എഴുതിയതല്ല പുറത്തുവന്നതെന്നും പറഞ്ഞു

dot image

തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ പാർട്ടിക് വിശദീകരണം നൽകി ഇ പി ജയരാജൻ. വിവാദം ഗൂഡാലോചനയെന്ന നിലപാട് ആവർത്തിച്ച ഇപി താൻ എഴുതിയതല്ല പുറത്തുവന്നതെന്നും പറഞ്ഞു. ശേഷം സെക്രട്ടേറിയറ്റ് തീരും മുൻപ് ഇപി യോഗത്തിൽ നിന്നും ഇറങ്ങി. യോഗ തീരുമാനങ്ങൾ വിശദീകരിക്കാനായി എം വി ഗോവിന്ദൻ 2.30 ന് മാധ്യമങ്ങളെ കാണും.

അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാട് സമൂഹമാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. ഫെസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുസ്തക വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം എസ്പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ആത്മകഥ ഡിസി ബുക്സിന് നൽകിയോ എന്നും സിപിഐഎം പരിശോധിക്കുകയാണ്.

Content Highlights: EP Jayarajan left in between cpim meeting

dot image
To advertise here,contact us
dot image