ആത്മകഥ ആരുടെ കഥ? ഇപി ഇന്ന് വിശദീകരണം നൽകിയേക്കും; സിപിഐഎം യോഗം ഇന്ന്

ആത്മകഥാ വിവാദം സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യും

dot image

തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥാ വിവാദം കൊടുമ്പിരികൊണ്ടിരിക്കെ നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്. യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കും. വിവാദത്തിൽ വിശദീകരണവും നൽകിയേക്കും. യോഗത്തിൽ പങ്കെടുക്കാൻ രാവിലെ 7 മണിയോടെ ഇ പി തിരുവനന്തപുരത്ത് എത്തും.

ആത്മകഥാ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം സെക്രട്ടറിയേറ്റ് വിശദമായി ചര്‍ച്ചചെയ്യും. തന്റെ ഭാഗം ഇ പി പാര്‍ട്ടിക്ക് മുന്നില്‍ വിശദീകരിക്കുമെന്നാണ് വിവരം. ഒളിച്ചുവെയ്ക്കാന്‍ ഒന്നുമില്ലെന്ന നിലപാട് ഇ പി സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കും. അന്വേഷണം വേണം എന്ന് തന്നെയാണ് നിലപാടെന്നും ഇ പി സെക്രട്ടറിയേറ്റിനെ അറിയിക്കും.

അതേസമയം, ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഡി സി ബുക്സ് സിഇഒ രവി ഡിസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാട് സമൂഹമാധ്യമത്തിലൂടെയാണ് വ്യക്തമാക്കിയത്. ഫെസിലിറ്റേറ്റർ മാത്രമാണ് ഡിസി ബുക്സ്. പൊതുരംഗത്ത് നിൽക്കുന്നവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പുസ്തക വിവാദവുമായി ബന്ധപ്പെട്ട് ഇ പി ജയരാജൻ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ കോട്ടയം എസ്പിക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ആത്മകഥ ഡിസി ബുക്സിന് നൽകിയോ എന്നും സിപിഐഎം പരിശോധിക്കുകയാണ്.

Content Highlights: EP to explain autobiography issue within party today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us