തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികനെ അയല്‍വാസി വെട്ടിക്കൊലപ്പെടുത്തി. കിളിമാനൂരിലാണ് സംഭവം. ഇഷ്ടിക തൊഴിലാളിയായ പേടികുളം സ്വദേശി ബാബുരാജാണ്(67)കൊല്ലപ്പെട്ടത്. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തില്‍ അയല്‍വാസി സുനില്‍കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യലഹരിയിലാണ് സുനില്‍കുമാര്‍ ബാബുരാജിനെ വെട്ടിയതെന്ന് പൊലീസ് അറിയിച്ചു. വിദേശത്തായിരുന്ന സുനിൽകുമാർ അടുത്തിടെയാണ് നാട്ടിലെത്തിയത്.
Content Highlights- man killed by neighbor in kilimanoor