തിരുവനന്തപുരം: കൊല്ലത്ത് വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ സംഭവത്തില്‍ തുടക്കം മുതല്‍ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്. സ്‌കൂളുകളില്‍ സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിലെ താരങ്ങള്‍ നേരിട്ട യാത്രാ പ്രതിസന്ധിക്ക് കാരണം ഇക്യൂ റിലീസ് ആക്കുന്നത് വൈകുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ശമ്പളം മുടങ്ങിയ സംഭവം വിശദമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി വിശദീകരിച്ചു. രണ്ട് മാസത്തെ ശമ്പളമാണ് മുടങ്ങിയതെന്നും ശമ്പള വിതരണത്തിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights-minister v sivankutty reaction on student fell in a well