ശബരിമല നട തുറന്നു; ഇനി ശരണം വിളിയുടെ നാളുകള്‍

ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.

dot image

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങ് ഇന്ന് വൈകിട്ട് ആറിന് നടക്കും. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.

നാളെ മുതല്‍ മണ്ഡലകാലം തുടങ്ങുകയാണ്. മകര വിളക്ക് വരെ ശബരിമല തീര്‍ത്ഥാടനത്തിന്റെ തിരക്കേറിയ നാളുകളാണ് വരാന്‍ പോകുന്നത്. അതേസമയം പതിനെട്ടാംപടിയില്‍ ഇക്കുറി അനുഭവസ്ഥരായ പൊലീസുകാര്‍ മാത്രമേ ഡ്യൂട്ടിക്കുണ്ടാവുകയുള്ളൂവെന്ന്
ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പമ്പയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഗസ്റ്റ് ഹൗസുകള്‍ നവീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടറിനോട് വി എന്‍ വാസവന്‍ പറഞ്ഞു. തിരക്ക് പ്രതീക്ഷിച്ച് പുതിയ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒരു ഭക്തന്‍ പോലും ദര്‍ശനം ലഭിക്കാതെ തിരിച്ച് പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും തീര്‍ത്ഥാടകര്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാകില്ലെന്നും വാസവന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: sabarimala temple opened today for pilgrimage season

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us