ശബരിമല നട ഇന്ന് തുറക്കും; പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഇക്കുറി ഒരുക്കിയിട്ടുണ്ട്

dot image

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് 5-നായിരിക്കും നട തുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങ് വൈകീട്ട് 6 ന് നടക്കും. തന്ത്രിമാരായ കണ്ഠരര് രാജീവര്‍ കണ്ഠരര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആയിരിക്കും ചടങ്ങ് നടക്കുക. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേല്‍ക്കും.

ഇക്കുറി പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതല്‍ രാത്രി പതിനൊന്ന് മണി വരെയുമാണ് ദര്‍ശന സമയം. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വഴി ഒരു ദിവസം എഴുപതിനായിരം പേര്‍ക്കും തല്‍സമയ ബുക്കിങ്ങിലൂടെ പതിനായിരം പേര്‍ക്കും ദര്‍ശനം സാധ്യമാകും. പമ്പ എരുമേലി വണ്ടിപ്പെരിയാര്‍ സത്രം എന്നിവിടങ്ങളിലായിരിക്കും തല്‍സമയ ബുക്കിങ്ങിന് സൗകര്യം ഉണ്ടാകുക.

തല്‍സമയ ബുക്കിങ്ങിനായി അധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐ ഡി ഇവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതലായിരിക്കും ഭക്തര്‍ക്ക് പമ്പയില്‍ നിന്നും മലചവിട്ടാന്‍ അനുവാദം നല്‍കുക.

നിലയ്ക്കലില്‍ കഴിഞ്ഞ മണ്ഡലകാലത്തേക്കാള്‍ 3000 വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ സ്ഥിരം നടപ്പന്തലുകളുടേയും താത്ക്കാലിക പന്തലുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

ശബരിമല തീര്‍ത്ഥാടന കാലം പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് സ്‌പെഷ്യല്‍ ട്രെയിനുകളാണ് റെയില്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈ കൊല്ലം റൂട്ടില്‍ നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഈ മാസം 19 മുതല്‍ ജനുവരി 19 വരെയാണിത്. കച്ചിഗുഡ-കോട്ടയം റൂട്ടില്‍ 2 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദ് കോട്ടയം റൂട്ടില്‍ രണ്ടും കൊല്ലം സെക്കന്തരാബാദ് റൂട്ടില്‍ ഒന്നും സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.

Content Highlight: Sabarimala temple to open today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us