എസ്ഡിപിഐ യുഡിഎഫിനായി മസ്ജിദുകളില്‍ പ്രചരണം നടത്തുന്നു; എ എ റഹിം

ബിജെപിയെ ഭയമെങ്കില്‍ എന്തിന് ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുക്കി എന്നും എ എ റഹീം ചോദിച്ചു.

dot image

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി എസ്ഡിപിഐ മസ്ജിദുകളില്‍ പ്രചാരണം നടത്തുകയാണെന്ന് എ എ റഹിം എംപി. മുസ്‌ലിം വിഭാഗത്തില്‍ വിഭാഗത്തില്‍ ഭീതി ഉണ്ടാക്കാനാണ് ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു.

വെള്ളിയാഴ്ച മസ്ജിദുകളില്‍ എസ്ഡിപിഐ ലഘുലേഖകള്‍ വിതരണം ചെയ്ത് പാലക്കാട്ടെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രചരിപ്പിക്കുകയാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് എസ്ഡിപിഐയെ കൂടെ കൂട്ടണോയെന്നും എ എ റഹിം ചോദിച്ചു.

പാലക്കാട് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ബിജെപി ചിത്രത്തില്‍ പോലും ഇല്ല. കോണ്‍ഗ്രസ് വര്‍ഗീയ കളിക്കിറങ്ങുകയാണ്. ബിജെപിയെ ഭയമെങ്കില്‍ എന്തിന് ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുക്കി എന്നും എ എ റഹീം ചോദിച്ചു.

Content Highlights:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us