'സാമ്പത്തികമായി മെച്ചം ഇല്ലെങ്കിലും കലയോട് ആത്മാർത്ഥത പുലർത്തുന്നവരാണ് നാടക പ്രവർത്തകർ';അനുശോചിച്ച് ശിവൻകുട്ടി

സമയവും കാലവും നോക്കാതെ പ്രവർത്തിക്കുന്നവരാണ് നാടക സംഘങ്ങളെന്ന് ശിവൻകുട്ടി

dot image

കണ്ണൂർ: നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തിൽ അനുശോചിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സമയവും കാലവും നോക്കാതെ പ്രവർത്തിക്കുന്നവരാണ് നാടക സംഘങ്ങളെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

സാമ്പത്തികമായി വലിയ മെച്ചം ഇല്ലെങ്കിലും കലയോട് ഏറെ ആത്മാർത്ഥത പുലർത്തുന്നവരാണ് നാടക പ്രവർത്തകർ. ഈ വാർത്ത വളരെ വേദനാജനകമാണ്. അപ്രതീക്ഷിത ദുരന്തത്തിൽ വിടപറഞ്ഞ കലാകാരികൾക്ക് ആദരാഞ്ജലികളെന്ന് അദ്ദേഹം പ്രതികരിച്ചു.

കണ്ണൂര്‍ മലയാംപടിയിലായിരുന്നു അപകടമുണ്ടായത്. നാടകം കഴിഞ്ഞ് രാത്രി കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകവെയായിരുന്നു അപകടം. മലയാംപടി എസ് വളവില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

കായംകുളം മുതുകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പിള്ളി തേവലക്കര സ്വദേശി ജെസി എന്നിവരാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Content Highlights: V Sivankutty on death of drama actors in Kannur

dot image
To advertise here,contact us
dot image