ഇനി 'ടിയാരി'യില്ല

ഭരണരംഗത്ത് ടിയാന്‍ എന്ന പദത്തിന്റെ സ്ത്രീ ലിംഗമായാണ് ടിയാരി എന്ന വാക്ക് ഉപയോഗിച്ചിരുന്നത്.

dot image

തിരുവനന്തപുരം: ഭരണരംഗത്ത് ഇനി 'ടിയാരി' എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ്( ഔദ്യോഗിക ഭാഷ വകുപ്പ്) ജോയിന്റ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. ടിയാരി എന്ന പദപ്രയോഗത്തെ സംബന്ധിച്ച് പൊതു നിര്‍ദേശം നല്‍കാനായാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഭരണരംഗത്ത് ടിയാന്‍ എന്ന പദത്തിന്റെ സ്ത്രീ ലിംഗമായാണ് ടിയാരി എന്ന വാക്ക് ഉപയോഗിച്ചിരുന്നത്.

ഭരണരംഗത്ത് ടിയാന്‍ എന്ന പദത്തിന്റെ സ്ത്രീ ലിംഗമായി ടിയാരി എന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. മേല്‍പ്പടിയാന്‍ അല്ലെങ്കില്‍ പ്രസ്തുത ആള്‍ എന്ന രീതിയില്‍ ഉപയോഗിക്കുന്ന ടിയാന്‍ എന്നതിന്റെ സ്ത്രീ ലിംഗമായി ടിയാള്‍ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമായി കരുതുന്നതിനാലാണ് വിഷയത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.

ടിയാരി എന്ന പദത്തിന്റെ ഉപയോഗസാധുതയെ കുറിച്ച് ഭാഷാമാര്‍ഗനിര്‍ദേശക വിദഗ്ധ സമിതി പരിശോധിക്കുകയും ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഭരണരംഗത്ത് ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് നിര്‍ദേശിക്കുന്നു എന്നാണ് സര്‍ക്കുലറിലുള്ളത്.

Content Highlights

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us