സന്ദീപല്ല ആരു വന്നാലും കോണ്‍ഗ്രസ് ജയിക്കില്ല, വ്യക്തികളല്ല നയമാണ് പ്രധാനം: എം വി ഗോവിന്ദന്‍

'ഒരാള്‍ നിലപാട് മാറി ഇടതുപക്ഷത്തിനൊപ്പം ചേരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നിലപാടനുസരിച്ചേ സ്വീകരിക്കൂ'

dot image

പാലക്കാട്: ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളല്ല, നയമാണ് പ്രധാനമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

സന്ദീപ് കുറച്ചുകാലമായി ബിജെപിയുമായി തെറ്റിയതാണ്. കോണ്‍ഗ്രസും സിപിഐയും സിപിഐഎമ്മുമായും ചര്‍ച്ച നടത്തിയെന്നാണല്ലോ പറയുന്നത്. ഒരാള്‍ നിലപാട് മാറി ഇടതുപക്ഷത്തിനൊപ്പം ചേരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നിലപാടനുസരിച്ചേ സ്വീകരിക്കൂ. വ്യക്തികളല്ല, നയമാണ് പ്രധാനം എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്.

ചര്‍ച്ച നടത്തിയാല്‍ തന്നെ നിലപാടുമാറ്റുമോ എന്നതാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് തോറ്റ് തുന്നം പാടും. സന്ദീപല്ല ആരു വന്നാലും കോണ്‍ഗ്രസ് ജയിക്കില്ല. കോണ്‍ഗ്രസിനകത്ത് നല്ല എതിര്‍പ്പുണ്ടാകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് ബിജെപിയോട് ഇടഞ്ഞ് നില്‍ക്കുകയായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്.

Content Highlights: MV Govindans Response On Sandeep Varier's Congress Entry

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us