'ശടപടെ നിയമനം', കെ ഗോപാലകൃഷ്ണൻ ഉന്നതി സിഇഒ ആയത് ചട്ടം ലംഘിച്ച്; വേണ്ടിവന്നത് വെറും രണ്ട് മണിക്കൂർ!

കെ ഗോപാലകൃഷ്ണൻ ഉന്നതി സിഇഒ ആയത് ചട്ടംലംഘിച്ച് എന്നതിന്റെ രേഖകൾ പുറത്ത്. ഇതിന്റെ എല്ലാ നടപടികളും കൈകൊണ്ടത് ജയതിലകാണെന്നതിനുളള തെളിവുകളും പുറത്തുവന്നു

dot image

തിരുവനന്തപുരം: കെ ഗോപാലകൃഷ്ണൻ ഉന്നതി സിഇഒ ആയത് ചട്ടംലംഘിച്ച് എന്നതിന്റെ രേഖകൾ പുറത്ത്. ഇതിന്റെ എല്ലാ നടപടികളും കൈകൊണ്ടത് ജയതിലകാണെന്നതിനുളള തെളിവുകളും പുറത്തുവന്നു.

മന്ത്രി കെ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ക്കിടെയാണ് ഗോപാലകൃഷ്ണന്റെ ഫയൽ നീക്കം നടന്നതെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇക്കാര്യം മന്ത്രി അറിഞ്ഞില്ല. മുഖ്യമന്ത്രിയും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഉത്തരവിറക്കാൻ മുൻകൈ എടുത്തത് ജയതിലക് ഐഎഎസ് ആയിരുന്നു. ഇതിനായി ഉന്നതിയുടെ നിലവിലെ ഫയൽ മറച്ചുവെച്ച് പുതിയ ഫയലുണ്ടാക്കി. ഈ ഫയൽ നീക്കിയ ദിവസം തന്നെ ഉത്തരവും ഇറങ്ങി. ഫയൽ തുടങ്ങിയത് മാർച്ച് 16 ന് ഉച്ചയ്ക്ക് 1.07നാണ്. ഉച്ചയ്ക്ക് ശേഷം 3.07 ന് ഫയലിൽ തീരുമാനമാകുന്നുണ്ട്.

ഗോപാലകൃഷ്ണനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്
ഗോപാലകൃഷ്ണനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ്

റൂൾസ് ഓഫ് ബിസിനസ് ചട്ടം ലംഘിച്ചാണ് ഗോപാലകൃഷ്ണനെ നിയമിച്ചുളള ഈ ഉത്തരവ് ഇറങ്ങിയത്. മന്ത്രിയോ ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിയോ ഉത്തരവിറക്കേണ്ട ഫയലിൽ ആരും അറിയാതെ ജയതിലക് നേരിട്ട് ഉത്തരവിറക്കുകയായിരുന്നു. ജയതിലക്‌ തന്നെയായിരുന്നു ഈ ഉത്തരവിന്റെ കരടും അംഗീകരിച്ചത്. എൻ പ്രശാന്ത് സ്ഥാനത്തുനിന്ന് മാറിയതിന് ശേഷമായിരുന്നു ജയതിലകിന്റെ ഈ ചട്ടവിരുദ്ധ നീക്കം.

Content Highlights: Unnathi CEO Gopalakrishnans file moved at greta speed,without even minister knowing

dot image
To advertise here,contact us
dot image