പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് ജയിച്ചാല്‍ എസ്ഡിപിഐയുടെ കൊടികളും പാറുമെന്ന് സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എ എ റഹീം. എസ്ഡിപിഐയെ മുന്നില്‍ നിര്‍ത്തി അപകടകരമായ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണം. കോണ്‍ഗ്രസിന് പരാജയഭീതിയാണെന്നും എ എ റഹീം പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലും വിഷയം ചര്‍ച്ചയാകണമെന്നും എ എ റഹീം പറഞ്ഞു. എസ്ഡിപിഐയെ മുന്നില്‍ നിര്‍ത്തി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. തിരഞ്ഞെടുപ്പിന് ശേഷം ഇതുണ്ടാക്കാന്‍ പോകുന്നത് വലിയ അപകടമാണെന്നും എ എ റഹീം പറഞ്ഞു. കോണ്‍ഗ്രസിന് ഉറപ്പിക്കാന്‍ കഴിയുന്നത് മൂന്ന് വിഭാഗത്തിന്റെ വോട്ടുകളാണ്. അതില്‍ ഒന്ന് എസ്ഡിപിഐയുടേതാണ്. രണ്ടാമത്തേത് മുസ്ലിം ലീഗിന്റെ വോട്ടുകള്‍. മൂന്നാമത്തേത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകളാണെന്നും എ എ റഹീം പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രഖ്യാപിത സഖ്യകക്ഷിയായി എസ്ഡിപിഐ മാറിയെന്നും എ എ റഹീം വ്യക്തമാക്കി.
Content Highlights- a a rahim against congress on their sympathy to sdpi