പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം അപ്രസക്തമാണെന്ന് കോൺഗ്രസ് നേതാവ് എം ലിജു. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ സ്പെഷ്യൽ മെഗാലൈവത്തോണിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. പാലക്കാട് പൾസ് യുഡിഫിന് അനുകൂലമാണെന്നും, മുൻപ് ഷാഫി പറമ്പിലിന് കിട്ടിയതിനെകാൾ കൂടുതൽ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും എം ലിജു റിപ്പോർട്ടറിനോട് പറഞ്ഞു.
'സിപിഐഎം തിരഞ്ഞെടുപ്പിൽ അപ്രസക്തമാണ്, സരിനെ കാൻഡിഡേറ്റ് ആക്കിയതുകൊണ്ടുള്ള അവർക്കുള്ള ഏക മെച്ചം മീഡിയ സ്പേസ് കിട്ടിയെന്നുള്ളതാണ്. വോട്ട് പോയിൻ്റ ഓഫ് വ്യൂവിൽ സിപിഎമ്മിന് അത് നഷ്ടമേ ഉണ്ടാക്കൂ എന്ന് ഉറപ്പാണെന്നും എം ലിജു വ്യക്തമാക്കി. സരിൻ കോൺഗ്രസ് വോട്ടുകൾ ചോർത്തുമെന്ന് തോന്നുന്നില്ല. അദ്ദേഹം മറ്റൊരു മേഖലയിൽ നിന്ന് വരുന്ന ആളാണ്. പാലക്കാട് സരിന് വ്യക്തിപരമായ വൈകാരിക ബന്ധമില്ലായെന്നും അദ്ദേഹം കൂട്ടിചേർത്തു.
റിപ്പോർട്ടർ എഡിറ്റോറിയൽ ടീം നയിക്കുന്ന മൊഗാലൈവത്തോണിന് രാവിലെ പതിനൊന്ന് മണിയോടെയാണ് തുടക്കമായത്. പാലക്കാട് നിന്നും തത്സമയം നടക്കുന്ന പരിപാടി ഇന്ന് രാത്രി പത്തുമണിവരെ നീളും. റിപ്പോർട്ടർ ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ, കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ, എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, കോ-ഓർഡിനേറ്റിംഗ് എഡിറ്റർ സുജയ പാർവതി എന്നിവരാണ് മൊഗാലൈവാത്തോൺ നയിക്കുന്നത്. റിപ്പോർട്ടറിൻ്റെ സുസജ്ജമായ വാർത്താ സംഘവും ഇവർക്കൊപ്പമുണ്ട്.
Content highlight- CPM is irrelevant in this election, only better media attention with Sarin as its candidate; M Liju