വയനാട്ടിൽ ഭക്ഷ്യവിഷബാധയേറ്റ എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ; രണ്ട് കുട്ടികളുടെ നിലഗുരുതരം

ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്

dot image

കൽപ്പറ്റ: വയനാട്ടിൽ ഭക്ഷ്യവിഷബാധയേറ്റ എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ. ഇരുപതോളം കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ രണ്ട് കുട്ടികളുടെ നില ​ഗുരുതരമാണ്. ഡബ്ല്യൂഎംഒ മുട്ടിൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. രണ്ടുപേരുടെ നില ഗുരുതരം. സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. വിദ്യാർത്ഥികളെ കൈനാട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Content Highlights: LP school students in Wayanad were hospitalized with food poisoning

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us