ആലപ്പുഴ: കുണ്ടന്നൂരിൽ അറസ്റ്റിലായത് കുറുവ മോഷണ സംഘത്തിലെ അംഗം തന്നെയെന്ന് ആലപ്പുഴ ഡിവൈഎസ്പി എം ആർ മധുബാബു. ഇന്നലെ പൊലീസ് പിടികൂടിയ തൃച്ചി സ്വദേശി സന്തോഷ് ശെൽവം കുറുവ മോഷണ അംഗത്തിലെ അംഗം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തിലെ പച്ചകുത്തിയ അടയാളമാണ് പ്രതി കുറുവ സംഘത്തിലെ അംഗം തന്നെയെന്ന് ഉറപ്പാക്കാൻ സഹായകമായത്.
ട്രെയിൻ മാർഗമാണ് പ്രതികൾ മണ്ണഞ്ചേരിയിൽ എത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സന്തോഷ് സെല്‍വം രക്ഷപ്പെട്ടിരുന്നു. കൈവിലങ്ങ് ധരിച്ച്, പൂര്‍ണനഗ്നനായായിരുന്നു ഇയാള്‍ കടന്നുകളഞ്ഞത്. പ്രതി പൊലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ഇയാളെ രക്ഷപ്പെടുത്താന്‍ എത്തിയിരുന്നു.
കുണ്ടന്നൂര്‍ പാലത്തിന് സമീപം കാടുപിടിച്ച പ്രദേശത്ത് ഒഴിഞ്ഞുകിടന്ന ഒരു ഷെഡ്ഡില്‍ നിലത്ത് കുഴികുത്തിയായിരുന്നു ഇയാള്‍ ഒളിച്ചിരുന്നത്. ഒരു ഷീറ്റ് ഇട്ട് മൂടുകയും ചെയ്തിരുന്നു. പ്രദേശത്ത് പൊലീസ് നടത്തിയ വ്യാപക തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. ആലപ്പുഴയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറുവാ സംഘം ഭീതിപരത്തിയിരുന്നു.
പകല്‍സമയങ്ങളില്‍ പ്രദേശത്ത് കറങ്ങി നടക്കുകയും രാത്രിയാകുമ്പോള്‍ മോഷണത്തിനിറങ്ങുന്നതുമാണ് ഇവരുടെ രീതി. ശരീരമാസകലം കരിപുരട്ടി മുഖം മറച്ചാണ് സംഘം എത്തിയിരുന്നത്. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും അരപ്പവനോളം വരുന്ന മാല കുറുവാ സംഘം മോഷ്ടിച്ചിരുന്നു.
Content Highlights: police said that the person arrested in Kundanur is a member of the Kurua theft gang