സീ പ്ലെയിൻ പദ്ധതി താത്കാലികമായി നിർത്തിവെക്കണം, ചർച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി

യോഗത്തിൽ എഐടിയുസി സീ പ്ലെയിനെ പദ്ധതി കൊണ്ടുവരുന്നതിനെ എതിർത്തു. എന്നാൽ വികസനത്തിന്‌ എതിരല്ല ചർച്ച വേണമെന്നാണ് സിഐടിയു വിഷയത്തിൽ പ്രതികരിച്ചത്.

dot image

ആലപ്പുഴ: സീ പ്ലെയിൻ പദ്ധതി താത്കാലിമായി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളി കോർഡിനേഷൻ കമ്മിറ്റി രംഗത്ത്.

സീ പ്ലെയിൻ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാൻ തയ്യാറാവണമെന്നും, ചർച്ച ചെയ്യുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. നിലവിൽ സമരപരിപാടികളെ കുറിച്ച് ആലോചിച്ചിട്ടില്ല. യോഗത്തിൽ എഐടിയുസി സീ പ്ലെയിനെ പദ്ധതി കൊണ്ടുവരുന്നതിനെ എതിർത്തു. എന്നാൽ വികസനത്തിന്‌ എതിരല്ല ചർച്ച വേണമെന്നാണ് സിഐടിയു വിഷയത്തിൽ പ്രതികരിച്ചത്.

ആലപ്പുഴയിലെ കളപ്പുര ഗസ്റ്റ് ഹൗസിൽ വെച്ചാണ് രാവിലെ യോഗം യോഗം ചേർന്നത്. സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു. സീപ്ലെയിൻ കായലിലേക്ക് വന്നാൽ എതിർക്കുമെന്ന് നേരത്തെ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസ് പറഞ്ഞിരുന്നു. പദ്ധതി കായലിലേക്ക് കൊണ്ടു വരുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുമെന്നാണ് തൊഴിലാളി സംഘടനകൾ ആശങ്കയായി മുന്നോട്ട് വെക്കുന്നത്.

Content highlights- The sea plane project should be put on hold and the issue should be discussed with fishermen's unions.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us