'തൃശൂരില്‍ സംഭവിച്ചത് പാലക്കാട് ആവര്‍ത്തിക്കും'; റിപ്പോര്‍ട്ടര്‍ മെഗാലൈവത്തോണില്‍ പി കെ കൃഷ്ണദാസ്

കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റ് എന്ന സങ്കല്‍പം ഇന്ത്യയില്‍ തന്നെ ഇല്ലാതായെന്നും പി കെ കൃഷ്ണദാസ്

dot image

പാലക്കാട്: തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. തൃശൂരില്‍ നിന്ന് പാലക്കാട്ടേയ്ക്ക് ദൂരം വളരെ കുറവാണ്. തൃശൂര്‍ കേരളത്തിന് നല്‍കുന്ന ഒരു രാഷ്ട്രീയ പാഠമുണ്ട്. താമരയില്‍ വോട്ട് ചെയ്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ മലയാളികള്‍ക്ക് മടിയില്ല എന്നതാണ് ആ പാഠമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

നിലവില്‍ പാലക്കാട് ബിജെപിക്ക് വിജയ സാധ്യത നല്‍കുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് ഉള്ളതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.


കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റ് എന്ന സങ്കല്‍പം ഇന്ത്യയില്‍ തന്നെ ഇല്ലാതായെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലും പുതിയ രാഷ്ട്രീയ സാഹചര്യമാണുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും ബദലായി എന്‍ഡിഎ കേരളത്തില്‍ വളര്‍ന്ന് വന്നിരിക്കുന്നു. ബിജെപി കേരളത്തില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തി. പാലക്കാട് സി കൃഷ്ണകുമാര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

Content Highlights- Thrissur will repeat in palakkad says bjp leader p k krishnadas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us