അമേരിക്കൻ കമ്പനിയുടെ സർവേ ദുരൂഹം: കേന്ദ്രത്തോട് അന്വേഷിക്കാൻ ഹൈക്കോടതി

മുസ്ലീം മത വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടായത്

dot image

കൊച്ചി: അമേരിക്കൻ കമ്പനി ഇന്ത്യയിൽ നടത്തിയ ദുരൂഹമായ സർവേയെ പറ്റി അന്വേഷണം നടത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. 2010-ൽ 54 ഇന്ത്യൻ ന​ഗരങ്ങളെ ഉൾപ്പെടുത്തിയാണ് ഈ സർവെ നടന്നത്. ഇതിൽ തിരുവനന്തപുരവും ഉൾപ്പെടും. കേരള പൊലീസ് അന്വേഷണം നടത്തിയെങ്കിലും അത് പര്യാപ്തമല്ല എന്ന് ചൂണ്ടികാട്ടിയാണ് കേന്ദ്രത്തോട് അന്വേഷിക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവ് ഇറക്കിയത്. 'ഗ്രീൻ വേവ് 12’ എന്ന പേരിൽ ഇന്ത്യക്കുപുറമേ ഇൻഡൊനീഷ്യ, തായലാൻഡ്, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിലാണ് സർവേ നടത്തിയത്.


വാഷിങ്ടൺ ഡി സിയിൽ പ്രവർത്തിക്കുന്ന പ്രിൻസ്റ്റൺ സർവേ റിസർച്ച് അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിനായി ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ടെയ്‌ലർ നെൽസൺ സോഫ്രെസ് ഇന്ത്യ ലിമിറ്റ​ഡ് എന്ന കമ്പനിയാണ് സർവെ നടത്തിയത്. രാജ്യത്തിൻ്റെ അഖണ്ഡതയക്ക് ഭീഷണി ആകുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടായത് എന്നാണ് സർവേയ്ക്ക് എതിരെയുള്ള പരാതി. മുസ്ലീം മത വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടായത്. ഇത് ക്രമസമാധാനത്തെ ബാധിക്കുകയും കമ്പനിയുടെ ഡയറക്ടർ പ്രദീപ് സക്സേനയക്ക് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. രാജ്യത്തിൻ്റെ മതസൗഹാർദത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവെ എന്നായിരുന്നു കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. ഇസ്‌ലാം നേരിടുന്ന വെല്ലുവിളിയെന്ത്, നല്ല മുസ്‌ലിം ആയിരിക്കുന്നതിൻ്റെ പ്രാധാന്യം എന്ത്, ഇസ്‌ലാം മതവിശ്വാസത്തെ സംരക്ഷിക്കുന്നതിനായി ബോംബ് സ്‌ഫോടനമടക്കം നടത്തുന്നതിനെ ന്യായീകരിക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു സർവെയിൽ ഉണ്ടായിരുന്നത്. കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ സർവെ നടത്തിയതിനും നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

Content Highlight: US company's mysterious survey in India, HC to probe Centre

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us