'വർഗീയ വാദികളുടെ വോട്ട് വേണ്ട; രാഹുലിന്റെ ഭൂരിപക്ഷം 10,000 കടക്കും'; റിപ്പോർട്ടർ മെഗാലൈവത്തോണിൽ അബിൻ വർക്കി

ബിജെപിയുടെ ആശയം തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയതെന്നും അബിന്‍ വര്‍ക്കി

dot image

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു വര്‍ഗീയ വാദിയുടേയും വോട്ട് വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അബിന്‍ വര്‍ക്കി. എസ്ഡിപിഐ, ആര്‍എസ്എസ് അടക്കമുള്ള വര്‍ഗീയ വാദികളുടെ വോട്ട് കോണ്‍ഗ്രസിന് വേണ്ട എന്ന് തന്നെയാണ് നിലപാട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും അതുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും അബിന്‍ വര്‍ക്കി റിപ്പോര്‍ട്ടര്‍ മെഗാ ലൈവത്തോണില്‍ പ്രതികരിച്ചു.

ബിജെപിയുടെ ആശയം തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെയാണ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിയതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. സന്ദീപിനെ ബിജെപി തഴഞ്ഞു എന്നുള്ളത് വ്യക്തമാണ്. കേരളത്തില്‍ വര്‍ഗീയത പറയുന്നവര്‍ പുറന്തള്ളപ്പെടും. സന്ദീപ് പുറത്തുപോയത് ബിജെപിക്ക് തിരിച്ചടിയാകും. സന്ദീപിന പോലെ ആയിരത്തോളം അണികള്‍ ഉണ്ടാകും. ഒരു പ്രസ്ഥാനം വെറുപ്പിന്റേതാണെന്ന് തിരിച്ചറിയുകയും പിന്നീട് സ്‌നേഹത്തിന്റെ രാഷ്ട്രീയം കാണുമ്പോള്‍ അവിടേയ്ക്ക് കടന്നുവരികയും ചെയ്യുന്നതില്‍ തെറ്റില്ല. അവരെ സ്വാഗതം ചെയ്യുക തന്നെ ചെയ്യും. വേണ്ട പരിഗണനയും നല്‍കും. ഇനിയും ആളുകള്‍ കടന്നുവരണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ഷാഫി പറമ്പിലിനേക്കാള്‍ മൂന്നിരട്ടി ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. രാഹുലിന്റെ ഭൂരിപക്ഷം 10,000 കടക്കും എന്നാണ് കരുതുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. കോണ്‍ഗ്രസില്‍ കോക്കസുണ്ടെന്ന ആരോപണത്തോടും അബിന്‍ വര്‍ക്കി പ്രതികരിച്ചു. കോണ്‍ഗ്രസില്‍ കോക്കസ് ഉണ്ടെന്നെങ്കിലും പറയാമെന്നും പി സരിന്‍ പോയിട്ടുള്ള ഇടതുപക്ഷത്തില്‍ പിണറായി വിജയന്‍ എന്ന ഏകശിലയാണുള്ളതെന്നും അബിന്‍ വര്‍ക്കി പരിഹസിച്ചു.

Content Highlights- Youth congress vice president abin varkey on palakkad by election

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us