പാലക്കാട് കൂടുമാറ്റം തുടരുന്നു; കോൺഗ്രസിൽ നിന്നും സിപിഐഎമ്മിലേക്ക് ചേക്കേറി മുന്‍ മുന്‍സിപ്പൽ കൗണ്‍സിലർ

നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ്-ബിജെപി സഖ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുമാറ്റം

dot image

പാലക്കാട്: തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ നിന്നും കൂടുമാറി മുന്‍ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും മുന്‍സിപ്പൽ കൗണ്‍സിലറുമായ ഭാസ്‌കരന്‍ (ഭാസി). നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ്-ബിജെപി സഖ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുമാറ്റം.

'2000-2005, 2010-15 വരെയുള്ള കാലത്ത് നഗരസഭ കൗണ്‍സിലറായിരുന്നു. 2010-15ല്‍ വികസന കാര്യത്തെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി. ജനറല്‍ വാര്‍ഡായപ്പോള്‍ എന്നെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ല. 2015ല്‍ ഞാന്‍ പാര്‍ട്ടി മാറിയെന്ന് വ്യാജ പ്രചാരണം ഉണ്ടായി, എന്നെ ഒറ്റപ്പെടുത്തി. പിന്നീട് പത്ത് വര്‍ഷത്തോളം ഒരു പാര്‍ട്ടയിലും പ്രവര്‍ത്തിച്ചിട്ടില്ല', ഭാസി പറഞ്ഞു.

പി സരിന്‍ മുതല്‍ പത്താമത്തെയാളാണ് കോണ്‍ഗ്രസില്‍ നിന്നും ഇടതുപക്ഷത്തേക്ക് കൂടുമാറുന്നത്. നഗരസഭയില്‍ ഇന്നും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നാണ് ഭരിക്കുന്നതെന്നും ഭാസി വ്യക്തമാക്കി. പാലക്കാട് പ്രഗത്ഭരായ നേതാക്കള്‍ ഇല്ലാത്തതിനാലല്ല രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സിപിഐഎമ്മില്‍ ചേരാനുള്ള ആഗ്രഹം വ്യക്തമാക്കുകയായിരുന്നു.

അതേസമയം റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന വ്യാജവോട്ട് ക്രമക്കേടിൽ നടപടി. ക്രമക്കേട് തടയാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ASD പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ASD അഥവാ Absent, Shift, Death പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയത്. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറും. ASD പട്ടികയിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകും. സത്യവാങ്മൂലം നൽകണമെന്നതാണ് അതിൽ ഏറ്റവും പ്രധാനം. തെറ്റായ സത്യവാങ് മൂലം നൽകിയാൽ ക്രിമിനൽ നടപടികൾ അടക്കം സ്വീകരിക്കും.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങൾ ഉപയോഗിച്ചും ചേർത്തിരിക്കുന്നുവെന്ന വാർത്ത റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. പല വോട്ടർമാരെയും പുതുതായി ചേർത്തത് കൃത്യമായ മേൽവിലാസത്തിലല്ലെന്നും റിപ്പോർട്ടർ ചാനൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന റിപ്പോട്ടർ ചാനലിലെ മാധ്യമപ്രവർത്തകരായ സാനിയോ മനോമി, ആർ റോഷിപാൽ, അഷ്ക്കർ അലി കരിമ്പ, അൽ അമീൻ, ദീപക് മലയമ്മ, ഇഖ്ബാൽ അറക്കൽ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഇതിന് പുറമെ ഇരട്ടവോട്ടും ഉണ്ടെന്ന് റിപ്പോർട്ടർ സംഘം കണ്ടെത്തിയിരുന്നു.

Content Highlight: congress leader joins CPIM amid by elections reached doorsteps

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us