വോട്ടർ പട്ടികയിലെ ക്രമക്കേട്; നേതൃത്വം കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിലെന്ന് എം വി ​ഗോവിന്ദൻ

'സാദിഖലി ശിഹാബ് തങ്ങൾ ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷനാണ്. നേരത്തെ ലീഗ് ഇങ്ങനെയായിരുന്നില്ല'

dot image

കണ്ണൂർ; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ നടത്തിയ ക്രമക്കേടിന് പിന്നിൽ നേതൃത്വം കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിലെന്ന് എം വി ​ഗോവിന്ദൻ. ബിഎൽഓമാരാണ് ഇതിന് സഹായം ചെയ്തതെന്നും, ലിസ്റ്റിൽ കളവായി കയറിയ 2500 വോട്ടുകൾ നീക്കം ചെയ്യണമെന്നും, ബിഎൽഓമാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയ സംഘടനകൾ എൽഡിഎഫിനെതിരെ പ്രചാരണം നടത്തുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റായ പദപ്രയോഗമില്ല. മുഖ്യമന്ത്രി കൃത്യമായ രാഷ്ട്രീയ വിമർശനമാണ് ഉന്നയിച്ചത്. വിമർശനം മതപരമാക്കി വർഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആശയ തടങ്കലിലാണ് ലീഗ് എന്നാണ് മുഖ്യമന്തി പറഞ്ഞത്. സാദിഖലി ശിഹാബ് തങ്ങൾ ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷനാണ്. നേരത്തെ ലീഗ് ഇങ്ങനെയായിരുന്നില്ല. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ ലീഗ് നിലപാടിനെ നേരത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും എം വി ​ഗോവിന്ദൻ മാ​ധ്യമങ്ങളോട് പ്രതികരിച്ചു.

സന്ദീപ് വാര്യർ ആർഎസ്എസ് ബന്ധം ഉപേക്ഷിച്ചു എന്ന് പറഞ്ഞിട്ടില്ലായെന്നും, ബിജെപിയിൽ നിന്ന് മാറി എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഇതോടൊപ്പം ചേലക്കരയിൽ എൽഡിഎഫ് വിജയിക്കുമെന്നും, പാലക്കാട് വലിയ ജനകീയ മുന്നേറ്റമുണ്ടാകുകയും മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്ത് എത്തുമെന്നും എം വി ​ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

content highlights- Irregularity in voter list; MV Govindan said that Rahul Mangkootathil was the leader

dot image
To advertise here,contact us
dot image