'സീരിയലുകൾ നൽകുന്നത് തെറ്റായ സന്ദേശങ്ങൾ, സെൻസറിങ് അത്യാവശ്യം'; പി സതീദേവി

'സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ട്'

dot image

കൊച്ചി: ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയലുകൾ സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശങ്ങളാണെന്നും, ഈ മേഖലയിലും സെൻസറിങ് അത്യാവശ്യമാണെന്നും പി സതീദേവി പറഞ്ഞു.

വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി
വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ട് എന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേർ നിലവിലുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയതെന്നും ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. പാലക്കാട്ടെ പാതിരാ പരിശോധനയിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും പി സതീദേവി പ്രതികരിച്ചു.

Content Highlights: P Sathidevi against Serials

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us