'കോൺഗ്രസിൽ നിൽക്കണമെങ്കിൽ പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണം'; സന്ദീപിനെതിരെ രൂക്ഷ വിമർശനവുമായി എം ടി രമേശ്

'മോദിയെ പുകഴ്ത്തി മണിക്കൂറുകൾക്കുള്ളിൽ തള്ളി പറയാൻ അസാമാന്യമായി തൊലിക്കട്ടി വേണം'

dot image

കോഴിക്കോട്: സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി ബി​ജെപി നേതാവ് എം ടി രമേശ് കോൺഗ്രസിൽ നിൽക്കണമെങ്കിൽ പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണമെന്നും, വി ഡി സതീശനും കോൺഗ്രസ് നേതാക്കളും നൽകുന്ന സൂചന അതാണെന്നും എം ടി രമേശ് പ്രതികരിച്ചു.

സന്ദീപ് വാര്യർ
സന്ദീപ് വാര്യർ

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് അർഹതയില്ല. ഇരുമുന്നണികളും മാറി മാറി ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും ഉപയോഗിച്ചിട്ടുണ്ട്. സന്ദീപ് വാര്യരുടെ മുസ്ലിംലീഗിനെ കുറിച്ചുള്ള മുൻനിലപാട് കൂടി എടുത്ത് നോക്കണമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യരുമായി എന്ത് പറഞ്ഞാണ് കോൺഗ്രസ് വിലപേശിയത് എന്നറിയില്ലെന്നും, രാഷ്ട്രീയം വിലപേശൽ അല്ല, നിലപാട് ആണ്. അത് സന്ദീപിന് ഇല്ലെന്നും എം ടി രമേശ് കൂട്ടിചേർത്തു.

ഇതുവരെ പറഞ്ഞത് പാർട്ടി നിലപാട് മാത്രമാണെന്ന സന്ദീപിന്റെ പ്രസ്താവനക്കെതിരെയും എം ടി രമേശ് വിമർശിച്ചു. 'അതിന് മറുപടി പറയേണ്ടത് സഭ്യമല്ലാത്ത ഭാഷയിലാണ്. അത് ഞാൻ ഉപയോഗിക്കുന്നില്ല. സന്ദീപ് വിമർശിക്കുന്നത് കെ സുരേന്ദ്രനെയല്ല, നരേന്ദ്രമോദിയെ തന്നെയാണ്. മോദിയെ പുകഴ്ത്തി മണിക്കൂറുകൾക്കുള്ളിൽ തള്ളി പറയാൻ അസാമാന്യമായി തൊലിക്കട്ട വേണം. ബിജെപി വലിയ ഭൂരിപക്ഷത്തിൽ പാലക്കാട് ജയിക്കും. സന്ദീപ് വാര്യർ പോയത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. അയാൾക്ക് പോവണം തോന്നി അയാൾ പോയി. ഒരു സംസ്ഥാന സമിതി അംഗത്തിന്റെ കുറവുണ്ട്, തിരഞ്ഞെടുപ്പിന് ശേഷം അത് നികത്തും', എം ടി രമേശ് പറഞ്ഞു.

Content highlight-Panakkad needs their blessing if he wants to stay in Congress, MT Ramesh criticizes Sandeep

dot image
To advertise here,contact us
dot image