വിവാദ പരസ്യത്തിന് അനുമതിയില്ല; സന്ദീപ് വാര്യർക്കെതിരായ പരസ്യം എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെ

യഥാർത്ഥത്തിൽ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്

dot image

മലപ്പുറം: സിറാജ്, സുപ്രഭാതം പത്രങ്ങളിൽ ഇന്നുണ്ടായ എൽഡിഎഫ് പരസ്യം അനുമതി വാങ്ങാതെ പ്രസിദ്ധീകരിച്ചതെന്ന് കണ്ടെത്തൽ. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയത്. യഥാർത്ഥത്തിൽ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്.

പത്രപരസ്യത്തിന്റെ ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയിൽ നൽകി, അന്തിമാനുമതി ലഭിച്ച ശേഷമേ പ്രസിദ്ധീകരിക്കാൻ സാധിക്കൂ. ജില്ലാ കളക്ടർ ആണ് ഈ പരസ്യങ്ങൾക്ക് പ്രീ സർട്ടിഫിക്കേഷൻ നൽകേണ്ടത്. എന്നാൽ ഇതൊന്നും വിവാദ പരസ്യത്തിന്റെ കാര്യത്തിൽ പാലിച്ചിട്ടില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തിക്കാട്ടി സിറാജ്, സുപ്രഭാതം പത്രങ്ങളിലാണ് എൽഡിഎഫ് പരസ്യം നൽകിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാർത്ത ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയൽ എന്ന് പറയുന്നത്. സരിൻ തരം​ഗം എന്ന വലിയ തലക്കെട്ട് പരസ്യത്തിൽ കാണാം. എന്നാൽ പരസ്യത്തിൽ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വ‌‍‍ർ​ഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ​ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

Content Highlights: LDF advertisement on Sandeep varier published without permission

dot image
To advertise here,contact us
dot image