വിജയലക്ഷ്മിയുടെ കൊലപാതകം, മൃതദേഹം അഴുകിയാവസ്ഥയിൽ, തിരോധാന ദിനത്തിൽ തന്നെ കൊലപ്പെടുത്തിയെന്ന് പ്രതി

വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കാണാതായ ദിനത്തിൽ തന്നെ കൊലപ്പെടുത്തിയിരുന്നു

dot image

ആലപ്പുഴ; കരുനാ​ഗപള്ളിയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി പൊലീസ്. മൃതദേഹം അഴുകിയാവസ്ഥയിലായിരുന്നു. ഇതോടെ മൃതദേഹത്തിന് പഴക്കം കൂടുതലാണെന്ന് കണ്ടെത്തി. ഈ മാസം ആറാം തീയതിയാണ് വിജയലക്ഷമിയെ കാണാതായ വിവരം പുറത്തു വരുന്നത്. ഇവരെ പിന്നീട് സുഹൃത്തായ ജയചന്ദ്രൻ കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കാണാതായ ദിനത്തിൽ തന്നെ കൊലപ്പെടുത്തിയിരുന്നു. രണ്ടുപേരും തമ്മിലുള്ള തർക്കത്തിനിടയിൽ വിജയലക്ഷ്മിയെ ഇയാൾ പിടിച്ചു തള്ളുകയായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് മരണമെന്നാണ് ജയചന്ദ്രന്റെ മൊഴി. പിന്നീട് മൃതദേഹം വീട്ടിൽ സൂക്ഷിച്ച് രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോളാണ് ഇയാൾ കുഴിച്ചുമൂടിയത്. കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം കണ്ടെത്തി. പ്രതിയുടെ വീടിന് സമീപമുള്ള നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്. കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി സുഹൃത്തായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി.

ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നാട്ടുകാരുടെ മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയായിരുന്നു. അതേസമയം വീട്ടില്‍ ആരെയും കൊണ്ടുവന്നതായി അറിയില്ലെന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. താന്‍ വീട്ടുജോലിക്ക് പോകുന്ന ആളാണ്. രണ്ട് വര്‍ഷമായി വിജയലക്ഷ്മിയെ അറിയാമെന്നും സുനിമോള്‍ പറഞ്ഞു.

Content highlight- Vijayalakshmi's missing the accused attacked her on the day of her disappearance while her body was in a state of decomposition

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us