എൽഡിഎഫിൻ്റെ പത്രപരസ്യം: 'ഒരിക്കലും ഒരു ഇടതുപക്ഷ പ്രസ്ഥാനം ചെയ്യാൻ പാടില്ലാത്തത്'; കെ മുരളീധരൻ

'മാർക്സിസ്റ്റ് പാ‌ർട്ടിയുടെ പരസ്യമായല്ല തോന്നിയത്, വലത് പക്ഷത്തിൻ്റെ പരസ്യമായാണ് തോന്നിയത്'

dot image

തിരുവനന്തപുരം: എൽഡിഎഫിൻ്റെ പത്രപരസ്യത്തിൽ ഉള്ളത് ഒരിക്കലും ഒരു ഇടതു പക്ഷ പ്രസ്ഥാനം പറയാൻ പാടില്ലാത്ത കാര്യങ്ങളെന്ന് കെ മുരളീധരൻ. എൽഡിഎഫ് പരസ്യം ഒരിക്കലും കോൺഗ്രസിനെ ബാധിക്കില്ലായെന്നും. പാലക്കാടിനെ സംബന്ധിച്ച് വളരെ വലിയ ശുഭ പ്രതീക്ഷയിലാണ് കോൺഗ്രസെന്നും, അത് ഒരു ഘട്ടത്തിൽ പോലും താഴെ പോയിട്ടില്ല എന്നും കെ മുരളീധരൻ പറഞ്ഞു.

'ഒരിക്കലും ഒരു ഇടതു പക്ഷ പ്രസ്ഥാനം ചെയ്യാൻ പാടില്ലാത്ത കാര്യമാണ് എൽഡിഎഫ് ചെയ്തത്. ഒരു സ്ഥാനാർത്ഥിയുടെ ​ഗുണ ഗണങ്ങളെ പറ്റി പറയുന്നതിന് പ്രശ്നമില്ല. ഒരു ​ഗവണ്‍മെൻ്റിനെ പറ്റി പറയുന്നതിലും പ്രശ്നമില്ല. പക്ഷെ കോൺ​ഗ്രസിൽ ചേർന്ന ഒരു വ്യക്തിയുടെ മുൻപ് സ്വീകരിച്ച രാഷട്രീയ നയത്തെ ഫോകസ് ചെയ്തുകൊണ്ട് വർ​ഗീയ രീതിയിലാണ് പരസ്യം പ്രചരിപ്പിച്ചത് . അതൊരു രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ല. പരസ്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. സന്ദീപ് വാര്യർ കോൺ​ഗ്രസിൽ ചേർന്നില്ലായിരുന്നെങ്കിൽ ഇവർക്ക് പരസ്യത്തിൽ വെക്കാൻ ഒന്നും ഉണ്ടാവുകയില്ലായിരുന്നു. സരിനെ പറ്റി രണ്ട് വാക്ക് മാത്രമാണ് അതിൽ ഉള്ളത്', കെ മുരളാധരൻ വിമർശിച്ചു.

പത്രപരസ്യങ്ങള്‍ മാർക്സിസ്റ്റ് പാ‌ർട്ടിയുടെ പരസ്യമായല്ല തനിക്ക് തോന്നിയതെന്നും വലത് പക്ഷത്തിൻ്റെ പരസ്യമായാണ് തോന്നിയതെന്നും മുരളീധരന്‍ പറഞ്ഞു. പത്രങ്ങളിൽ പരസ്യം കൊടുക്കുന്നത് കൊണ്ട് ഒരു വോട്ടും മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Newspaper advertisement of LDF; What a left wing movement should never do; K Muralidharan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us