വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ പാലക്കാട് ഇന്ന് വിധിയെഴുതുന്നു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.
പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചത്. കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്. പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്.
2021ൽ മെട്രോമാൻ ഇ ശ്രീധരൻ നേടിയ വോട്ടുകളും മറികടന്ന്, നിയമസഭാ എന്ന ഒറ്റ ലക്ഷ്യത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. സ്ഥാനാർഥി സി കൃഷ്ണകുമാർ പാലക്കാട്ടെ ജനങ്ങൾക്കിടയിൽ ജനകീയനുമാണ്. എന്നാൽ അവസാന നിമിഷം ഉണ്ടായ സംഘടനാപരമായ പ്രശ്നങ്ങളും, സന്ദീപ് വാര്യരുടെ കൊഴിഞ്ഞുപോക്കും പാർട്ടി അനുഭാവികളല്ലാത്ത വോട്ടർമാരെ എങ്ങനെ സ്വാധീനിക്കും എന്നത് പ്രധാനമാണ്.
പാലക്കാടിനൊപ്പം മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്ക് 4,136 പേരാണ് ജനവിധി തേടുന്നത്. ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. 38 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താനെത്തുക.
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്.
Content Highlights: Palakkad Election Live Updates
മഹാരാഷ്ട്രയിൽ വോട്ടിംഗ് ശതമാനം 5 മണി വരെ 58.2%
പാലക്കാട് നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവേ പോളിങ് 66.30% കടന്നു. വോട്ടിംഗ് അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം അവശേഷിക്കവേയാണ് ഈ പോളിങ് ശതമാനത്തിലേക്ക് എത്തിയത്.
പാലക്കാട് നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവേ പോളിങ് 65% കടന്നു. വോട്ടിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം അവശേഷിക്കവേയാണ് ഈ പോളിങ് ശതമാനത്തിലേക്ക് എത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 48ാം ബൂത്തില്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് ആരോപിച്ച് ബിജെപി. ഉണ്ടെന്ന് തെളിയിച്ചാല്‍ മാപ്പ് പറയാമെന്ന നിലപാടെടുത്ത് രാഹുല്‍ മാങ്കൂട്ടത്തിലും നിലയുറപ്പിച്ചതോടെയാണ് ബിജെപി-കോണ്‍ഗ്രസ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഇപ്പോള്‍ പൊലീസ് ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നീക്കി പ്രശ്‌നം പരിഹരിച്ചു.
3 മണി വരെ 45.53 ശതമാനം പോളിങ്. മുംബൈ നഗരത്തിൽ 39.34 ശതമാനം പോളിങ്.
പോളിങ് 60 ശതമാനം കടന്നു
പോളിങ് 54.64 ശതമാനം കടന്നു
പോളിംഗ് ബോധപൂർവ്വം വൈകിപ്പിക്കുന്നു. ഇത്തവണയും ആവർത്തിക്കുന്നു. യന്ത്ര തകരാറിന് പകരം മെഷീൻ എത്തിച്ചു.
പാലക്കാടാണ് പോളിങ് കൂടുന്നത്. പോളിങിന് വേഗതയില്ല. ഒരു ആശങ്കയുമില്ല. തികഞ്ഞ ശുഭപ്രതീക്ഷയന്നും സി കൃഷ്ണകുമാർ പറഞ്ഞു.
3മണി വരെ 61.47% പോളിങ്
ഒന്നാം ഘട്ടത്തിൽ 66.16% ആയിരുന്നു പോളിങ്
പോളിങ് 53.33 ശതമാനം കടന്നു
പോളിങ് കുതിക്കുന്നു
പോളിങ് 50% പോളിങ്
പാലക്കാട് പോളിങ് ശതമാനം 50 കടന്നു.
എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിന്‍ വോട്ട് ചെയ്യുന്നു
പോളിങ് ശതമാനം ഇതുവരെ
പാലക്കാട് മണ്ഡലത്തില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. 47.85 ശതമാനം പോളിങാണ് ഇതുവരെ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.
'എനിക്ക് ക്ഷീണമാകാം, കാരണം ഞാൻ NOTAയുടെ ആളാ'
'80 ബൂത്ത് കയറി ഇനിയുമുണ്ട്...എല്ലാ കേന്ദ്രങ്ങളും ശരിയുടെ കേന്ദ്രമാണ്': പി സരിന്‍
'ചോറും കറിയും ഉണ്ടാക്കി വെച്ചിട്ടാണ് വന്ന് ക്യൂ നിൽക്കുന്നത്, എന്തായാലും താമസിക്കും'
സ്ത്രീകളുടെ നീണ്ട നിര
144-ാം നമ്പര്‍ ബൂത്തില്‍ സ്ത്രീകളുടെ നീണ്ട നിര. രാവിലെ ഒമ്പത് മണിക്ക് എത്തിയ സ്ത്രീകളും കാത്തുനില്‍ക്കുകയാണ്.
പാലക്കാട് പോളിങ്
പാലക്കാട് പോളിങ് ശതമാനം ഇതുവരെ- 30.48%
പ്രതികരിച്ച് വോട്ടര്‍
കണ്ണാടി പഞ്ചായത്തിലെ എല്‍ഡിഎഫിന്റെ വോട്ട് ചലഞ്ചില്‍ പ്രതികരിച്ച് വോട്ടര്‍. തനിക്ക് രണ്ട് വീടുകളുണ്ടെന്നും, വോട്ടര്‍ ഐഡിയിലെയും ആധാര്‍ കാര്‍ഡിലെയും വിലാസം കണ്ണാടി പഞ്ചായത്തിലെയാണെന്നും വോട്ടര്‍ പ്രതികരിച്ചു. ഇതിന്റെ തെളിവുകളും അവർ ഹാജരാക്കി.
വോട്ട് ചലഞ്ച് ചെയ്ത് എല്‍ഡിഎഫ്
കണ്ണാടിയിലെ 170-ാം നമ്പര്‍ ബൂത്തില്‍ ഒരു വോട്ട് ചലഞ്ച് ചെയ്ത് എല്‍ഡിഎഫ്. വോട്ടര്‍ തേങ്കുറിശ്ശിയില്‍ സ്ഥിരതാമസമെന്നാണ് എല്‍ഡിഎഫ് വാദം.
പാലക്കാട് പോളിങ് കുതിക്കുന്നു
ഇതുവരെ 28.58 ശതമാനം(26,988) പുരുഷന്മാരും 25.58 ശതമാനം (25,657) സ്ത്രീകളും മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി.
പാലക്കാട് പോളിങ് പുരോഗമിക്കുന്നു
ഇതുവരെ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത് 27.03 ശതമാനം പോളിങ്.
പിരായിരി ഷാഫി പറമ്പിലിന്റെ രക്ഷാപ്രവര്‍ത്തന പഞ്ചായത്താണ്
മികച്ച പോളിങ്
പാലക്കാട് വോട്ടെടുപ്പ് ആരംഭിച്ച് നാല് മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. 20.50% പോളിങാണ് 10.30 വരെ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറും കുടുംബവും മുംബൈയില്‍ വോട്ട് രേഖപ്പെടുത്തുന്നു
#WATCH | Former Indian cricketer Sachin Tendulkar, his wife, and their daughter cast their votes at a polling station in Mumbai.#MaharashtraAssemblyElections2024 #SachinTendulkar #SaraTendulkar #Mumbai pic.twitter.com/LBdey3RhWv
— TIMES NOW (@TimesNow) November 20, 2024
സന്ദീപ് യുഡിഎഫ് പിടിച്ച വലിയ പുലിവാലാണെന്ന് സി കൃഷ്ണകുമാർ
പാലക്കാട് പോളിങ്- ഇതുവരെ 19.82%
ടെൻഷനില്ല, പോളിങ് കൂടുമെന്നാണ് പ്രതീക്ഷ, നല്ല തിരഞ്ഞെടുപ്പായിരിക്കും: കളക്ടർ
ബാലറ്റ് യൂണിറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രത്തിന് മേല്‍ മഷിയൊഴിച്ചു: ആരോപണവുമായി യുഡിഎഫ്
ബാലറ്റ് യൂണിറ്റിൽ മഷിയൊഴിച്ചെന്ന ആരോപണവുമായി യുഡിഎഫ്. സ്ഥാനാർത്ഥിയുടെ ചിത്രത്തിനുമേൽ മഷിയൊഴിച്ചെന്നാണ് ആരോപണം. 102-ാം ബൂത്തിലാണ് സംഭവം. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രത്തിനുമേലാണ് നീലമഷി ഒഴിച്ചത്. വോട്ടർ വിഷയം ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെടുത്തി. പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ മഷി നീക്കം ചെയ്തു.
മഹാരാഷ് ട്രയില്‍ വോട്ടിങ് മന്ദഗതിയില്‍
മഹാരാഷ് ട്രയില്‍ വോട്ടിങ് മന്ദഗതിയില്‍. മുന്നണികള്‍ ആശങ്കയില്‍. എല്ലാ മേഖലകളിലും ആദ്യ മണിക്കൂറില്‍ പോളിങ് മന്ദഗതിയിലാണ്. എല്ലാവരും വോട്ട് ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
പാലക്കാട് പോളിങ് ഇതുവരെ- 8.45%
പാലക്കാട് മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 8.45% പോളിങ് രേഖപ്പെടുത്തി.
പോളിങിന് വേഗത കുറവ്: സി കൃഷ്ണകുമാര്‍
പോളിങിന് വേഗത കുറവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. കാത്തുനില്‍പ്പ് സമയം കൂടുന്നത് വോട്ടര്‍മാരില്‍ മടുപ്പ് ഉണ്ടാക്കും. വരണാധികാരി ഇടപെടണം.
'തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ രാഹുൽ മാങ്കൂട്ടത്തിലിന് സ്ഥിരബോധം കിട്ടൂ': പി സരിന്‍
വോട്ട് രേഖപ്പെടുത്തിയ ശേഷം ഷാഫി പറമ്പിൽ രാഹുലിനൊപ്പം
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മുംബൈയിൽ വോട്ട് രേഖപ്പെടുത്തുന്നു
Ajit Pawar, Deputy Chief Minister of Maharashtra casts his vote
— IANS (@ians_india) November 20, 2024
(Photo - NCP Social) pic.twitter.com/fb6zbhCVyB
ഉപതിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയഗതി മാറ്റും: എന്‍ എന്‍ കൃഷ്ണദാസ്
ഉജ്ജ്വലമായ വിജയത്തിലേക്ക് എല്‍ഡിഎഫ് മുന്നേറുകയാണ്. കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാക്കുക. ഉപതിരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയഗതി മാറ്റും. മൂന്നാമതും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നതിന്റെ സൂചനയാകും. മണ്ഡലത്തില്‍ വലിയ മുന്നേറ്റമാണ് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടാക്കാനായിട്ടുള്ളത്. ചരിത്ര വിജയമാകും ഇത്.
കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും: ഷാഫി പറമ്പില്‍
കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും. മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. നിയമസഭയ്ക്ക് അകത്തും പുറത്തും ജനങ്ങള്‍ക്ക് വേണ്ടി രാഹുല്‍ ശബ്ദമുയര്‍ത്തും. എല്‍ഡിഎഫിന്റെ പരസ്യം അവരെ തന്നെ തിരിച്ചടിച്ചു. ബിജെപിയെ സഹായിക്കാനായി ചെയ്തതാണ് ഇതെല്ലാം. സിപിഐഎം പ്രചാരണം പോലും സംഘ പരിവാര്‍ ലൈനിലാകുന്നു. ചിഹ്നമില്ലാത്ത സ്ഥാനാര്‍ത്ഥിയാണ് പാലക്കാട് മത്സരിക്കുന്നത് പോലും.
ഷാഫി പറമ്പില്‍ വോട്ട് രേഖപ്പെടുത്തി
ജാര്‍ഖണ്ഡില്‍ രണ്ടാം ഘട്ട പോളിങ് പുരോഗമിക്കുന്നു
ജാർഖണ്ഡിൽ നിയമസഭ തിരഞ്ഞെടുപ്പിൽ പോളിങ് പുരോഗമിക്കുന്നു. രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 38 മണ്ഡലങ്ങലാണ്. മത്സര രംഗത്ത് 528സ്ഥാനാർഥികളുണ്ട്. മാവോയിസ്റ്റ് സാനിധ്യമുള്ള 900 ബൂത്തുകളിൽ പ്രത്യേക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 13ന് നടന്നിരുന്നു.
സരിന്റെ ബൂത്തില്‍ വോട്ടിങ് പുനരാരംഭിച്ചു
സാങ്കേതിക തകരാര്‍ പരിഹരിച്ച് സരിന്റെ ബൂത്തില്‍ വോട്ടിങ് പുനരാരംഭിച്ചു.
തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു
88-ാം നമ്പര്‍ ബൂത്തില്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 995 വോട്ടര്‍മാരുള്ള ബൂത്താണിത്. പി സരിനും ഇതുവരെ വോട്ട് ചെയ്യാനായിട്ടില്ല. ഇവിടേക്ക് രണ്ടാമത് കൊണ്ടുവന്ന യന്ത്രവും തകരാറാണ്. നിരവധി പേരാണ് വോട്ട് ചെയ്യാനായി ക്യൂ നില്‍ക്കുന്നത്.
പാലക്കാട് ചരിത്രപരമായ വിധിയെഴുത്ത്: സി കൃഷ്ണകുമാര്‍
പാലക്കാട് എന്‍ഡിഎ വിജയിക്കും. പാലക്കാട് മണ്ഡലത്തിലെ വിധിയിലൂടെ കേരള രാഷ്ട്രീയത്തില്‍ തന്നെ ചരിത്രപരമായ മാറ്റമുണ്ടാകും.
എന്‍ഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ വോട്ട് രേഖപ്പെടുത്തി
ബൂത്ത് 88ല്‍ സാങ്കേതിക തകരാര്‍
ബൂത്ത് നമ്പര്‍88ല്‍ സാങ്കേതിക തകരാര്‍. എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിന്‍ വോട്ട് ചെയ്യുന്ന മണ്ഡലമാണിത്. തകരാർ പരിശോധിക്കുകയാണെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിന്‍.
വോട്ടെടുപ്പ് തുടങ്ങി
പാലക്കാട് നിയസഭാ ഉപതിരഞ്ഞെടുപ്പിലേക്ക് വോട്ടെടുപ്പ് ആരംഭിച്ചു.
'പാലക്കാട് ഉറച്ച വിജയപ്രതീക്ഷ': രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് ഉറച്ച വിജയപ്രതീക്ഷ. പാലക്കാട് മതേതരത്വം കാത്തുസൂക്ഷിക്കും. സിറാജ്, സുപ്രഭാതം പത്രത്തിലെ എല്‍ഡിഎഫ് പരസ്യം ഗൗരവതരമായ വിഷയമാണ്. എങ്ങനെയാണ് ഓരോ പത്രത്തില്‍ വെവ്വേറെ പരസ്യങ്ങള്‍ വരുന്നത്? സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങള്‍ അതൊന്നും കാര്യമായിട്ടെടുക്കാന്‍ പോകുന്നില്ല. മണ്ഡലത്തില്‍ വോട്ട് ചെയ്യാനാകാത്തതില്‍ സ്വാഭാവികമായ ഒരു വിഷമമുണ്ട്. വളഞ്ഞ വഴിയിലൂടെ വോട്ട് ചേര്‍ക്കാന്‍ എനിക്ക് താത്പര്യമില്ല. ഇത്തരം കാര്യങ്ങളില്‍ കുറച്ച് ധാര്‍മികത പുലര്‍ത്തണം.
വോട്ടര്‍മാര്‍ ബൂത്തിലേക്ക് എത്തിതുടങ്ങി. പിരായിരി ഗവ. എല്‍പി സ്‌കൂളില്‍ മോക് പോളിങ് പൂര്‍ത്തിയായി.