പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പോളിങ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മികച്ച ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കൂടിയിട്ടുണ്ടെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വെണ്ണക്കര ബൂത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവം വെറും ഷോയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിക്ക് ബൂത്തില്‍ കയറാന്‍ പറ്റില്ല എന്ന് പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. ബിജെപിക്ക് കിട്ടിക്കൊണ്ടിരുന്ന കുറേ വോട്ടുകള്‍ ഇത്തവണ യുഡിഎഫിന് ലഭിച്ചു. അതിന്റ അസ്വസ്ഥതയാണ് ബിജെപിക്കെന്നും വി ഡി സതീശന്‍ പറഞ്ഞു. പതിനായിരം ആളുകള്‍ വന്നാലും ഒളിച്ചോടാതെ അതിന് മുന്നില്‍ ധൈര്യത്തോടെ നില്‍ക്കാന്‍ കഴിവുള്ള ആളാണ് രാഹുല്‍. സംഭവത്തെ താന്‍ ഗൗരവമായി കാണുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോട്ടകളില്‍ ഒരു ക്ഷീണവുമുണ്ടായിട്ടില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞു. മുനിസിപ്പാലിറ്റിയില്‍ ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞു. പുറത്തുവരുന്ന കണക്കുകള്‍ ആത്മവിശ്വാസം പകരുന്നതാണ്. സ്ഥാനാര്‍ത്ഥിയായതുകൊണ്ട് ഭൂരിപക്ഷം പറയുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബൂത്ത് തലങ്ങളില്‍ നിന്ന് കിട്ടുന്ന കണക്ക് അനുസരിച്ച് പോളിങ് ശതമാനം ഇനിയും ഉയരും. വിശദമായുള്ള കണക്ക് വി കെ ശ്രീകണ്ഠന്‍ എംപിയും ഷാഫി പറമ്പില്‍ എംപിയും ചേര്‍ന്ന് നാളെ പറയുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
Content Highlights- we expect rahul mamkootathil win on by election says opposition leader v d satheesan