പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാ മുന്നണികളും കണക്കുകൂട്ടലിലാണ്. നഗരസഭയില്‍ നേടുന്ന വോട്ടുകളുടെ മുന്‍തൂക്കത്തില്‍ വിജയിച്ചു കയറുമെന്നാണ് എന്‍ഡിഎയുടെ അവകാശവാദം.
2021ല്‍ നഗരസഭയില്‍ 34,143 വോട്ടാണ് എന്‍ഡിഎ നേടിയത്. യുഡിഎഫ് 27,905 വോട്ടും എല്‍ഡിഎഫ് 16,455 വോട്ടും നേടി. 6239ന്റെ ലീഡാണ് അന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത്. എന്നാല്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 4,788 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. യുഡിഎഫ് 28,858 വോട്ട് നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചത് 29,355 വോട്ടായിരുന്നു. എല്‍ഡിഎഫിന് ലഭിച്ചത് 16,356 വോട്ടും ലഭിച്ചു.
പിരായിരി പഞ്ചായത്തില്‍ 70.55% പോളിങാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2021ല്‍ പിരായിരിയില്‍ യുഡിഎഫ് 12,815 വോട്ടാണ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫിന് 6,614 വോട്ടും എന്‍ഡിഎയ്ക്ക് 6,355 വോട്ടുമാണ് ലഭിച്ചത്.
പിരായിരി പഞ്ചായത്ത് ലോക്സഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനോടൊപ്പം നിന്നു. 6201 വോട്ടിന്റെ ലീഡാണ് 2021ല്‍ നല്‍കിയതെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 6388 വോട്ടാണ് നല്‍കിയത്. ഈ ലീഡ് ബിജെപിയെ വലിയ തോതില്‍ ഭയപ്പെടുത്തുന്ന ഒന്നാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പിരായിരി പഞ്ചായത്തില്‍ നിന്ന് ലഭിച്ചത് 5826 വോട്ടാണ്. ഇ ശ്രീധരന്‍ നേടിയ വോട്ട് നേടാനായില്ലെങ്കിലും അതിനോടടുത്തെത്താന്‍ ബിജെപിക്ക് കഴിഞ്ഞു. യുഡിഎഫിന് ഇവിടെ ലീഡ് കുറഞ്ഞാല്‍ വിജയിച്ചു കയറാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
മാത്തൂര്‍ പഞ്ചായത്തില്‍ ഇക്കുറി 70.11% പോളിങാണ് നടന്നത്. 2021ല്‍ എല്‍ഡിഎഫ് 6,475 വോട്ട് നേടിയപ്പോള്‍ യുഡിഎഫ് 6,445 വോട്ട് സ്വന്തമാക്കി. 3,960 വോട്ടാണ് എന്‍ഡിഎ നേടിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയത് 3592 വോട്ടാണ്.
എല്‍ഡിഎഫ് ശക്തികേന്ദ്രമെന്നറിയപ്പെടുന്ന കണ്ണാടി പഞ്ചായത്തില്‍ ഇക്കുറി 70.15% പോളിങാണ് നടന്നത്. 2021ല്‍ എല്‍ഡിഎഫിന് 6,078 വോട്ട് മാത്രമാണ് നേടാനായത്. യുഡിഎഫ് നേടിയത് 5,965 വോട്ടാണ് ലഭിച്ചത്. എന്‍ഡിഎക്ക് 4,697 വോട്ടുകള്‍ നേടാനായി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ നിന്ന് 4299 വോട്ടാണ് എന്‍ഡിഎയ്ക്ക് നേടാനായത്. മാത്തൂരിലും കണ്ണാടിയിലും അപ്രതീക്ഷിത മുന്നേറ്റം നടത്താനാവുമെന്ന് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്.
Content Highlights:After the Palakkad by-election, all the fronts are in the reckoning