സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി വീണു; ജീവനക്കാരിക്ക് പരിക്ക്

ഒന്നാം നിലയിലെ ശുചിമുറിയിലാണ് സംഭവം.

dot image

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്. ഒന്നാം നിലയിലെ ശുചിമുറിയിലാണ് സംഭവം. തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് സുമംഗലയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടേറിയറ്റ് അനക്സ് 1 ലെ ഒന്നാം നിലയിലെ ശുചിമുറിയിലായിരുന്നു അപകടം.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയായിരുന്നു സംഭവം. ഉദ്യോഗസ്ഥയുടെ കാലിൽ സാരമായ പരുക്കുണ്ടെന്നാണ് വിവരം. 9 സ്റ്റിച്ചാണ് ഇവരുടെ ശരീരത്തിലുള്ളത്. കൂടാതെ സാരമായ പരിക്ക് കാലിനുണ്ടെന്നും കണ്ടെത്തി. സെക്രട്ടേറിയറ്റിൽ ശുചിമുറികളുടെ പഴക്കത്തെ പറ്റി പല തവണ പ്രവർത്തകർ പ്രശ്നം ഉന്നയിച്ചിരുന്നു. ഒരു മാസം മുൻപ് മറ്റൊരു ഉദ്യോ​ഗസ്ഥൻ്റെ തലയിൽ സ്ലാബ് വീണിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഉദ്യോഗസ്ഥർ പരാതി അറിയിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ശുചിമുറിയിലെ അപകടം.

content highlight- An employee was injured when the toilet closet broke in the secretariat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us