വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങി; കൊച്ചിയില്‍ കോളേജിന് ജപ്തി

പലിശയടക്കം 19 കോടിയോളം രൂപ കോളേജ് ഇനി അടയ്ക്കാനുണ്ട്

dot image

കൊച്ചി: എറണാകുളത്ത് കോളേജില്‍ ജപ്തി നടപടി. എറണാകുളം പറവൂര്‍ മാഞ്ഞാലി എസ്എന്‍ജിഐ എസ് ടി കോളേജിലാണ് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി സ്വീകരിക്കുന്നത്. പലിശയടക്കം 19 കോടിയോളം രൂപ കോളേജ് ഇനി അടയ്ക്കാനുണ്ട്.

ബാങ്ക് അധികൃതരെ വിദ്യാര്‍ത്ഥികളും ജീവനക്കാരും രക്ഷിതാക്കളും തടയാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ കോളേജിനകത്ത് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തിയിട്ടുണ്ട്. രക്ഷിതാക്കള്‍ കോളേജില്‍ പ്രതിഷേധിക്കുന്നുണ്ട്. ബാങ്ക് അധികൃതരും കോളേജിലെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ ജപ്തി നടപടികള്‍ ഉപേക്ഷിച്ചിരുന്നു.

Content Highlights: Bank seized Ernakulam Paravoor Manjaali College

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us