തൊഴിലാളികൾ വികസന വിരുദ്ധരല്ല; പദ്ധതികളുടെ ഇരകളായ മത്സ്യത്തൊഴിലാളികളെ കേൾക്കാനാളില്ലെന്ന് ജനയുഗത്തിൽ വിമർശനം

മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാന പദ്ധതിയേ വേണ്ടെന്ന നിലപാടില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കി.

dot image

കൊച്ചി: സീ പ്ലെയ്ന്‍ പദ്ധതിയിലെ വീഴ്ചകളും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളും തുറന്നുകാട്ടി സിപിഐ. ടൂറിസം മേഖലക്കായി പദ്ധതി ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം മറച്ചു വെക്കുന്നതായി സിപിഐ മുഖപത്രം ജനയുഗത്തില്‍ വിമര്‍ശനം. ടി ജെ ആഞ്ചലോസിന്റെ 'മത്സ്യത്തൊഴിലാളികളും ജലവിമാന പദ്ധതികളും' എന്ന ലേഖനത്തിലാണ് വിമര്‍ശനം. അന്താരാഷ്ട്ര മത്സ്യത്തൊഴിലാളി ദിനത്തിന്റെ ഭാഗമായാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗുജറാത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സീ പ്ലെയ്ന്‍ പദ്ധതി നഷ്ടക്കച്ചവടമായതിനാല്‍ ആരും മുതല്‍മുടക്കാനുണ്ടായില്ലെന്ന് ലേഖനത്തില്‍ പറയുന്നു. തൊഴിലാളികള്‍ വികസന വിരുദ്ധരല്ലെന്നും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താല്പര്യം കൂടി ഭരണവര്‍ഗം പരിഗണിക്കണമെന്നും പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജലവിമാന പദ്ധതിയേ വേണ്ടെന്ന നിലപാടില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കി.

'മത്സ്യബന്ധന കേന്ദ്രങ്ങളായ അഷ്ടമുടിക്കായലില്‍ നിന്നും വേമ്പനാട് കായലിലേക്ക് ജലവിമാന പദ്ധതി ആരംഭിക്കുന്നതിനെയാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ 10 വര്‍ഷം മുമ്പ് യോജിച്ച് എതിര്‍ത്തത്. അല്ലാതെ ടൂറിസം മേഖലയില്‍ ജലവിമാന പദ്ധതിയേ വേണ്ടെന്ന നിലപാട് സ്വീകരിച്ചിട്ടില്ല. മാട്ടുപ്പെട്ടി ഡാമിനെ ലക്ഷ്യമാക്കി ജലവിമാന പദ്ധതി ആരംഭിക്കുന്നതിനെയും മത്സ്യത്തൊഴിലാളികള്‍ എതിര്‍ക്കുന്നില്ല. ഭാവിയില്‍ അഷ്ടമുടി വേമ്പനാട് കായലുകളില്‍ പദ്ധതി ആരംഭിക്കുമെന്ന അറിയിപ്പ് വന്നതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളി സംഘടനകള്‍ പ്രതിഷേധം അറിയിച്ചത്. അത് ഉറച്ച നിലപാട് തന്നെയാണ്', ലേഖനത്തില്‍ പറയുന്നു.

Also Read:

വിവിധ പദ്ധതികള്‍ കാരണം മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെയും ലേഖനം ചൂണ്ടിക്കാട്ടി. വല്ലാര്‍പാടം ദുബായ് പോര്‍ട്ട്, കൊച്ചി തുറമുഖം, കപ്പല്‍ശാഖ, നാവികത്താവളം, എല്‍എന്‍ജി ടെര്‍മിനല്‍, ഐഒസി തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഏഴ് കിലോമീറ്റര്‍ വരെ തേവര പാലം മുതല്‍ അഴിമുഖം വരെ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. ഇതിനെയൊന്നും എതിര്‍ത്തിട്ടില്ലെന്നും പദ്ധതികളുടെ ഇരകളായ മത്സ്യത്തൊഴിലാളികളുടെ ശബ്ദം ആരും ശ്രവിച്ചില്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

ജലവിമാന പദ്ധതിയെ സംബന്ധിച്ച പഠനങ്ങള്‍ നടത്തിയതായി അറിവില്ലെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന വിദഗ്ദ സമിതിയെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും വിമര്‍ശനമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ബ്ലൂ ഇക്കോണമി നയത്തിന്റെ ഇരകളും മത്സ്യത്തൊഴിലാളികളാണെന്നും അവരെ കൂടി പരിഗണിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

Content Highlights: Janayugam criticize Sea plane

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us