'പാമ്പിനെ കാണിച്ച് ഭയപ്പെടുത്തുന്നവർ; അവർക്ക് നേരെ പൊലീസും വരില്ല'; മലയാളിയുടെ ട്രെയിൻ യാത്രാ അനുഭവം

'നമ്മളെ പാമ്പ് കടിച്ചാലും അവര്‍ക്ക് കുഴപ്പമില്ല. മെയിന്‍ സ്റ്റേഷൻ എത്തും മുന്‍പ് അവര്‍ ചാടി ഗ്രാമത്തിലേയ്ക്ക് ഓടിപ്പോകും'

dot image

കൊച്ചി: ഉത്തരേന്ത്യന്‍ ട്രെയിന്‍ യാത്രയിലെ ഭയപ്പെടുത്തുന്ന അനുഭവം പങ്കുവെച്ച് മലയാളി വ്‌ളോഗര്‍. അശ്വിന്‍ എസ് എന്ന വ്‌ളോഗറാണ് ദൃശ്യങ്ങള്‍ സഹിതം അനുഭവം പങ്കുവെച്ചത്. ട്രെയിനില്‍ ജനറല്‍ കോച്ചില്‍ യാത്ര ചെയ്തപ്പോള്‍ മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളുമായി എത്തി ഭയപ്പെടുത്തിയവരെപ്പറ്റിയാണ് അശ്വിന്റെ വ്‌ളോഗ്.

ഉത്തരേന്ത്യയിലെ ട്രെയിന്‍ യാത്രകള്‍ അല്‍പം പ്രശ്‌നമാണെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രത്തോളം വരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്ന് അശ്വിന്‍ പറയുന്നു. മൂര്‍ഖന്‍ പാമ്പിനെയൊക്കെ നമ്മുടെ ദേഹത്തേയ്ക്ക് എറിയും. താനൊന്ന് ഉറങ്ങിവരികയായിരുന്നു. അപ്പോഴാണ് പാമ്പിനെ കണ്ടത്. ശരിക്കും ഭയന്നുപോയെന്നും അശ്വിന്‍ പറയുന്നു.

പാമ്പുമായി കയറിയ സംഘം അവിടത്തെ ഒരു കുഗ്രാമത്തിലെ നാട്ടുകാരാണെന്നാണ് തന്റെ സുഹൃത്തുക്കള്‍ പറഞ്ഞതെന്ന് അശ്വിന്‍ പറയുന്നു. ആദ്യം കണ്ടപ്പോള്‍ പാമ്പാട്ടികളാണെന്നാണ് കരുതിയത്. പാമ്പിനെ കാണിച്ച് ഭയപ്പെടുത്തുന്ന അവര്‍ക്ക് നേരെ പൊലീസുകാര്‍ പോലും വരില്ല. അവരുടെ കൈവശമുള്ള മൂര്‍ഖന്‍ പാമ്പിന്റെ വിഷപ്പല്ലുപോലും എടുത്ത് മാറ്റിയിട്ടുണ്ടാകില്ല. നമ്മളെ അത് കടിച്ചാലും അവര്‍ക്ക് കുഴപ്പമുണ്ടാകില്ല. മെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പ് അവര്‍ ചാടി ഗ്രാമത്തിലേയ്ക്ക് ഓടിപ്പോകുമെന്നും യുവാവ് വീഡിയോയില്‍ വിശദീകരിക്കുന്നു.

നിരവധി പേരാണ് അശ്വിന്റെ വീഡിയോ കണ്ടത്. ഉത്തരേന്ത്യന്‍ യാത്ര കഴിഞ്ഞ് തിരിച്ചുവന്നല്ലോ, അതുതന്നെ ഭാഗ്യമെന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. നോര്‍ത്ത് ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ പലയിടങ്ങളിലും ഇതിനും മോശമാണ് അവസ്ഥയെന്ന് മറ്റൊരാളും പറഞ്ഞു. സ്ലീപ്പര്‍ ബുക്ക് ചെയാല്‍ പോലും അനുഭവം മോശമായിരിക്കും, അപ്പോള്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Content Highlights- malayali vlogger share his experience of north indian places train journey

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us