കെ ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം; കേസ് എടുക്കണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട്

കേസെടുക്കാമെന്ന നിയമോപദേശത്തിലെ വ്യക്തതക്കുറവ് കാരണമാണ് പ്രാഥമിക അന്വേഷണമെന്ന് പൊലീസ് പറയുന്നു

dot image

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച സംഭവത്തിൽ സസ്പെന്‍ഷനില്‍ കഴിയുന്ന കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സിറ്റി നാര്‍കോട്ടിക് സെല്‍ എസിപിയാണ് അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണത്തിന് ശേഷം ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. കേസെടുക്കാമെന്ന നിയമോപദേശത്തിൽ വ്യക്തത കുറവുള്ളതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. മതപരമായ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കാമെന്നാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയിട്ടുള്ള നിയമോപദേശം. എന്നാല്‍, പൊലീസ് രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയാണ് ഇപ്പോഴത്തെ നിയമോപദേശമെന്ന നിലപാടിലാണ് പൊലീസ്. കൂടുതല്‍ വ്യക്തത വരുത്തി കേസെടുത്ത് അന്വേഷണത്തിലേക്ക് കടക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് പൊലീസ് വീണ്ടും നിയമോപദേശം തേടിയിട്ടുണ്ട്.

വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന വിവാദമുയര്‍ന്നപ്പോള്‍ തന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നല്‍കിയ വിശദീകരണം. എന്നാല്‍, ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ഫോറന്‍സിക് പരിശോധനയിലും വ്യക്തമായി. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ആദ്യം നടത്തിയത് അനൗദ്യോഗിക അന്വേഷണമായതിനാല്‍ പൊലീസ് നിയമോപദേശം തേടുകയായിരുന്നു.

Content Highlight: Preliminary investigation against Gopalakrishnan Decision to take the case later

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us