രാഹുലിന്റെ ഭൂരിപക്ഷം 12,000 കടക്കും; യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞില്ല: കോണ്‍ഗ്രസ്

മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിലായിരുന്നു എല്‍ഡിഎഫിലും ബിജെപിയും

dot image

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൂര്‍ണ്ണമായ ആത്മവിശ്വാസമെന്ന് കോണ്‍ഗ്രസ്. 12,000 നും 15,000 നും ഇടയില്‍ ഭൂരിപക്ഷം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. കല്‍പ്പാത്തിയിലെ 72 ബിജെപിക്കാര്‍ വോട്ട് ചെയ്തില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ വോട്ട് കുറഞ്ഞില്ല. പാലക്കാട് നഗരസഭയില്‍ എട്ട് ശതമാനം വോട്ട് കുറഞ്ഞുവെന്നും വി കെ ശ്രീകണ്ഠന്‍ എംപി പ്രതികരിച്ചു.

കെ സുരേന്ദ്രന്റെ പ്രഖ്യാപനങ്ങളെല്ലാം പൊള്ളയാണ്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിലായിരുന്നു എല്‍ഡിഎഫിലും ബിജെപിയും. പാലക്കാട് നഗരസഭയില്‍ യുഡിഎഫ് ലീഡ് നേടുമെന്നും വി കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

കേരളം പോലെയുള്ള സ്ഥലത്ത് വര്‍ഗീയ ചിന്താഗതി പുലര്‍ത്തുന്ന പാര്‍ട്ടിയുടെ വക്താവ് മതേതര പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ വര്‍ഗീയതയ്‌ക്കെതിരെ മുമ്പിലുണ്ടെന്ന് പറയുന്നവര്‍ക്ക് ഒരു നല്ല വാക്ക് പറയാന്‍ തോന്നിയില്ല. പഴയ പ്രസ്താവനകള്‍ വളച്ചൊടിച്ച് കൈയ്യില്‍ നിന്നും പൈസ ഇറക്കി പത്രത്തില്‍ കൊടുത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

Content highlights: Rahul Mamkootathil Will win on Palakkad over 12000 Margin of votes Said Shafi parambil

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us