'പാർട്ടിയിൽ സംഘർഷം പ്രതീക്ഷിക്കേണ്ട, സന്ദീപിനെ രണ്ടാം പൗരനായി കാണില്ല'; കെ മുരളീധരൻ

'അന്ന് ചില മത്സ്യത്തൊഴിലാളികൾ വടിയും ആയി വന്നിരുന്നു. അവരുടെ അഭിപ്രായം അറിയാൻ താത്പര്യമുണ്ട്'

dot image

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിൽ കുറവ് വന്നത് യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. യുഡിഎഫിന്റെ വോട്ട് ബാങ്കിൽ വിള്ളൽ വന്നിട്ടില്ല. പാലക്കാട് യുഡിഎഫിന് നല്ല വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പോളിങ് കുറഞ്ഞിരുന്നു. പോളിങ് ശതമാനം കുറയുന്നത് സുഖകരമായി തോന്നുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയിൽ ആരും സംഘർഷം പ്രതീക്ഷിക്കേണ്ട. തെറ്റുതിരുത്തി വന്ന സന്ദീപ് വാര്യരെ ​രണ്ടാം പൗരനായി തങ്ങൾ കാണില്ലെന്നും പാർട്ടിയിൽ സ്പർദ്ധ ഉണ്ടാക്കുന്ന കാര്യം ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകില്ലായെന്നും അദ്ദേഹം കൂട്ടിചേർത്തു.

സീ പ്ലെയിനെ എതിർക്കില്ല. അത് കോണ്‍ഗ്രസിന്റെ കുട്ടിയാണ്. അന്ന് ചില മത്സ്യത്തൊഴിലാളികൾ വടിയും ആയി വന്നിരുന്നു. അവരുടെ അഭിപ്രായം അറിയാൻ താത്പര്യമുണ്ട്. അന്ന് അത് തകർക്കാൻ നടന്നവർ തന്നെ നടപ്പിലാക്കാൻ നടക്കുന്നതിൽ സന്തോഷമുണ്ടെന്നും സീപ്ലെയിൻ വിഷയത്തിൽ കെ മുരളീധരൻ പറഞ്ഞു.

Content Highlight- Don't expect conflict in the party, Sandeep will not be seen as a second citizen, K Muralidharan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us