ദുരന്തമേഖലയിലെ 'ദുരിത'ഹർത്താൽ; കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

അധികാരത്തിലിരിക്കുന്ന എൽഡിഎഫ് എന്തിനാണ് ഹർത്താൽ നടത്തിയതെന്നും കോടതി ചോദിച്ചു

dot image

കൊച്ചി: മുണ്ടക്കൈ ചൂരൽമല ദുരന്തത്തിലെ കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് വയനാട്ടിൽ നടന്ന ഹർത്താലിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹർത്താൽ നിരുത്തരവാദപരമെന്ന് പറഞ്ഞ ഹൈക്കോടതി, തീരുമാനം നിരാശപ്പെടുത്തുന്നതാണെന്നും അഭിപ്രായപ്പെട്ടു.

എൽഡിഎഫും യുഡിഎഫുമാണ് ഹർത്താൽ നടത്തിയത്. ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് ചോദിച്ച ഹൈക്കോടതി പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. അധികാരത്തിലിരിക്കുന്ന എൽഡിഎഫ് എന്തിനാണ് ഹർത്താൽ നടത്തിയതെന്നും കോടതി ചോദിച്ചു. വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹര്‍ത്താല്‍ നടത്തിയത്. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയില്‍ നിലപാടെടുത്ത ഹൈക്കോടതി ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഈ സമീപനം നിരാശപ്പെടുത്തുന്നതെന്നും പറഞ്ഞു.

നവംബർ 19നായിരുന്നു വയനാട്ടിൽ ഹർത്താൽ. ഉരുൾപൊട്ടൽ ദുരന്തത്തിലെ കേന്ദ്ര- കേരള സർക്കാരുകളുടെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഹർത്താൽലിന് ആഹ്വാനം ചെയ്തത്. കേന്ദ്രം വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉൾപ്പെടെ ഉന്നയിച്ചായിരുന്നു എല്‍ഡിഎഫ് ഹർത്താൽ.

Content Highlights: Highcourt against harthal at wayanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us