'സര്‍ക്കാര്‍ ഞങ്ങളെ കേട്ടില്ല; വീണ്ടും ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് നീതിയല്ല': ഭൂസംരക്ഷണ സമിതി കണ്‍വീനര്‍

വഖഫ് ബോര്‍ഡിന്റെ ആസ്തി വിവരകണക്കില്‍ നിന്ന് തങ്ങളെ മോചിപ്പിക്കണം എന്നാണ് ആവശ്യമെന്നും ജോസഫ് ബെന്നി

dot image

കൊച്ചി: മുനമ്പം വിഷയം പരിഹരിക്കാന്‍ വീണ്ടും ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് നീതിയല്ലെന്ന് മുനമ്പത്തെ ഭൂസംരക്ഷണ സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി. വഖഫ് ബോര്‍ഡിന്റെ ആസ്തി വിവരകണക്കില്‍ നിന്ന് തങ്ങളെ മോചിപ്പിക്കണം എന്നാണ് ആവശ്യം. തങ്ങളെ കേള്‍ക്കാതെ, തങ്ങളുടെ സ്വപ്നങ്ങള്‍ തട്ടിത്തെറിപ്പിച്ചാണ് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയത്. കമ്മീഷനെ വെച്ച് നടപടിക്രമങ്ങള്‍ ദീര്‍ഘിപ്പിക്കരുതെന്നും ജോസഫ് ബെന്നി പറഞ്ഞു.

ഭൂമി വിഷയത്തില്‍ ഫറൂഖ് കോളേജുമായി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടന്നുവെന്ന് ജോസഫ് ബെന്നി പറഞ്ഞു. ഫറൂഖ് കോളേജിന്റേതെന്ന് വ്യക്തമായ ശേഷമാണ് വില കൊടുത്ത് ഭൂമി വാങ്ങിയത്. അന്നത്തെ ഏറ്റവും വലിയ വിലയാണ് തങ്ങള്‍ നല്‍കിയത്. 33 വര്‍ഷം എല്ലാ റവന്യൂ അവകാശങ്ങളും അനുഭവിച്ചുവന്നു. ഇതിനിടെ 2008ല്‍ വന്ന ജുഡീഷ്യല്‍ കമ്മീഷന്‍ പതിനാല് വര്‍ഷത്തിന് ശേഷം 2022 ല്‍ തങ്ങള്‍ക്ക് കരമടയ്ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. 2019 ല്‍ ഈ ഭൂമി വഖഫ് ബോര്‍ഡിലേയ്ക്ക് എഴുതിയെടുത്തു എന്നായിരുന്നു അവര്‍ നല്‍കിയ വിശദീകരണമെന്നും ജോസഫ് ബെന്നി പറഞ്ഞു.

ഇനിയൊരു ജുഡീഷ്യല്‍ കമ്മീഷന്‍ വരില്ല എന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും ജോസഫ് ബെന്നി പറഞ്ഞു. തങ്ങളെ കുടിയിറക്കില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. തങ്ങളെ എന്തിനാണ് കുടിയിറക്കുന്നത്? 200 വര്‍ഷത്തിലേറെ ഇവിടെ ജീവിച്ചതിന്റെ ചരിത്രമുണ്ട്. ഫറൂഖ് കോളേജ് പൊലീസും പട്ടാളവുമായി വന്നിട്ടും തങ്ങളെ കുടിയൊഴിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇനി നോട്ടീസ് നല്‍കില്ല എന്ന് പറയുന്നതില്‍ ഒരു പ്രസക്തിയുമില്ല. വഖഫ് ബോര്‍ഡിന്റെ ആസ്തി വിവരക്കണക്കില്‍ നിന്ന് തങ്ങളെ മോചിപ്പിക്കണം എന്ന് മാത്രമാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും ജോസഫ് ബെന്നി വ്യക്തമാക്കി.

Content Highlights- land conservation committee convenor against govt decision on munambam waqf issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us