കൊച്ചി: കേരള, ദേശീയ രാഷ്ട്രീയത്തില്‍ ജനം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പുകളുടെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കേരളത്തില്‍ പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളുടേയും ദേശീയ തലത്തില്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെയും മറ്റ് ഉപതെരഞ്ഞെടുപ്പുകളുടെയും ഫലമാണ് ജനം കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്ന ആവേശം ഒട്ടും ചോരാതെ ഞൊടിയിടയില്‍ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ വിഭാഗവും പൂര്‍ണ സജ്ജമാണ്. രാവിലെ ആറ് മണി മുതല്‍ ഫലം പുറത്തുവരുന്ന അവസാന നിമിഷം വരെ സമഗ്ര കവറേജുമായി റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ വിഭാഗം തയ്യാറായിരിക്കും.
നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യ ഫലസൂചനകള്‍ പുറത്തുവരുന്നത് മുതല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വരെയുള്ള എല്ലാ വിവരങ്ങളും ഏറ്റവുമാദ്യം ജനങ്ങളിലേക്കെത്തിക്കാനുള്ള സംവിധാനങ്ങള്‍ റിപ്പോര്‍ട്ടര്‍ ഒരുക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ വെബ്സൈറ്റില്‍ പ്രത്യേകമായി ഒരുക്കിയിട്ടുള്ള വിന്‍ഡോയിലൂടെ ഓരോ മണ്ഡലങ്ങളിലെയും തത്സമയ കണക്കുകള്‍ പ്രേക്ഷകര്‍ക്ക് അറിയാന്‍ സാധിക്കും.
ദേശീയ തലത്തിലെ വിവരങ്ങളും കേരളത്തിലെ മൂന്ന് ഉപതെരഞ്ഞെടുപ്പുകളുടെ വിവരങ്ങളും കൃത്യമായി വായനക്കാരിലേക്കെത്തിക്കുന്നതിനായുള്ള രണ്ട് ലൈവ് ബ്ലോഗുകള്‍ വെബ്സൈറ്റില്‍ സജ്ജമായിരിക്കും. വോട്ടെണ്ണല്‍ തുടങ്ങുന്നത് മുതല്‍ ലൈവ് ബ്ലോഗുകള്‍ ആക്ടീവ് ആകും. ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ദേശീയ തിരഞ്ഞെടുപ്പ് ഫലങ്ങളും ഈ ലൈവ് ബ്ലോഗ് വഴിയാകും വായനക്കാരിലേക്ക് എത്തുക. ഇതിന് പുറമേ സ്ഥാനാര്‍ത്ഥികളുടേയും രാഷ്ട്രീയ നേതാക്കളുടേയും അടക്കം പ്രതികരണങ്ങള്‍ ഞൊടിയിടയില്‍ ജനങ്ങളിലെത്തിക്കും.
വെബ്സൈറ്റിന് പുറമെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും റിപ്പോര്‍ട്ടര്‍ ഡിജിറ്റല്‍ സജീവമായിരിക്കും. വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ മുതലുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയ ഇന്‍ഫോ കാര്‍ഡുകള്‍ വഴി നിമിഷങ്ങളുടെ ഇടവേളകളില്‍ വാനയക്കാരിലേക്കെത്തും. ഓരോ സ്ഥാനാര്‍ത്ഥികളുടേയും ലീഡ്, എത്ര വോട്ട്, കയറ്റിറക്കങ്ങള്‍, സവിശേഷമായ സംഭവവികാസങ്ങള്‍ എന്നിവയെല്ലാം റിപ്പോര്‍ട്ടറിന്റെ വെബ്സൈറ്റിലൂടെ പ്രേക്ഷകര്‍ക്ക് തത്സമയം അറിയാം. ഫലപ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ വിശദ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്തകളും വിശകലനങ്ങളും റിപ്പോര്‍ട്ടര്‍ വെബ്സൈറ്റില്‍ വായിക്കാം.
Content Highlights- reporter digital team ready for total coverage on kerala and national election result