'ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയമുണ്ടാകും'; ആശങ്കയില്ലെന്ന് പി സരിൻ

പാലക്കാട് താമര വിരിയുമെന്നത് കൃഷ്ണകുമാറിന്റെ പ്രതീക്ഷ മാത്രമാണെന്നും സരിൻ പറഞ്ഞു

dot image

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യത എൽഡിഎഫിന് തന്നെയെന്ന് എൽഡിഎഫ് സ്വാതന്ത്ര്യ സ്ഥാനാർഥി പി സരിൻ. ആശങ്കകൾ ഒന്നുമില്ലെന്നും ചില റൗണ്ടിലെ വോട്ടുകൾ എണ്ണുന്നത് പ്രധാനമാണെന്നും പി സരിൻ പറഞ്ഞു.

പാർട്ടി ഒരുമിച്ചുനിന്ന് നടത്തിയ പോരാട്ടമാണിതെന്നും പി സരിൻ പറഞ്ഞു. നഗരസഭാ പരിധിയിൽ ബിജെപി ലീഡ് ചെയ്യും എന്നതിൽ തർക്കമില്ല. എന്നാൽ അവർക്ക് പിന്നിൽ എൽഡിഎഫ് ഉണ്ടാകും. പിരായിരിയിൽ 10,000ത്തലധികം വോട്ടുകൾ പോൾ ചെയ്തിട്ടില്ല. എന്നാൽ 14 റൗണ്ടുകൾ എണ്ണുമ്പോളേക്കും എൽഡിഎഫ് മുന്നിൽ തന്നെ ഉണ്ടാകുമെന്നും പി സരിൻ പറഞ്ഞു.

പാലക്കാട് താമര വിരിയുമെന്നത് കൃഷ്ണകുമാറിന്റെ പ്രതീക്ഷ മാത്രമാണെന്നും സരിൻ പറഞ്ഞു. കണ്ണാടിയിലും മാത്തൂരിലും ശ്രീധരനെക്കാൾ പ്രകടനം നടത്താൻ സാധിക്കുമെന്ന് കൃഷ്ണകുമാർ പ്രതീക്ഷിക്കുക പോലും വേണ്ട. ജനാധിപത്യ പാലക്കാടിൽ പുതിയ സൂര്യോദയമുണ്ടാകുമെന്നും കൃഷ്ണകുമാറിന് മറുപടിയായി സരിൻ പറഞ്ഞു.

പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന്‍ യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ ആര് ജയിച്ചുവെന്നുള്ള ഏകദേശ ചിത്രം ലഭിക്കും.

Content Highlights: P Sarin is confident of winning

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us