ബിജെപി കോട്ട തകർത്ത് രാഹുൽ; പാലക്കാട് നഗരസഭയിൽ ലീഡ് പിടിച്ചെടുത്തു

ബിജെപി ശക്തികേന്ദ്രമായ മേഖലകൾ എല്ലാം എണ്ണിത്തീരുമ്പോൾ കോൺഗ്രസാണ് ഇവിടം മുന്നിൽ

dot image

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റം. മുൻ വർഷങ്ങളിൽ പാലക്കാട് നഗരസഭാ മേഖലകളിൽ ബിജെപി നേടിയ മേൽക്കൈ തകർത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാൽ ബിജെപി ശക്തികേന്ദ്രമായ ഈ മേഖലകൾ എല്ലാം എണ്ണിത്തീരുമ്പോൾ കോൺഗ്രസാണ് ഇവിടം മുന്നിൽ.

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ വിജയിക്കുമെന്ന് വി ടി ബൽറാം എംഎൽഎയും ഉറപ്പിച്ച് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം തന്റെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

'പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന്‌ ഹാർദ്ദമായ അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ്‌ പ്രവർത്തകർക്കും പാലക്കാട്ടെ വോട്ടർമാർക്കും നന്ദി' എന്നാണ് ബൽറാമിന്റെ പോസ്റ്റ്.

തൊട്ടുപിന്നാലെ ഷാഫി പറമ്പിൽ രാഹുലിനും ശ്രീകണ്ഠൻ എംപിക്കുമൊപ്പം നിൽക്കുന്ന, തംപ്സ് അപ്പ് അടികുറിപ്പോടെയുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു.പാലക്കാട് എല്ലാ സ്ഥലത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ഷാഫി പറമ്പില്‍ ഇന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം അനുഭവപ്പെട്ടിരുന്നുവെന്നും ഇത്തവണ അതില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Rahul destroyed bjps nagarasabha bastion area

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us