കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി പരാജയത്തിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒളിയമ്പെയ്ത് സന്ദീപ് വാചസ്പതി. പാലക്കാട്ടെ കാര്യങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായെന്ന് സന്ദീപ് വാചസ്പതി വിമര്‍ശിച്ചു. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങള്‍. പ്രചാരണത്തില്‍ അടക്കം ഇത് കാണാമായിരുന്നു. വര്‍ഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കും. എങ്കിലും പാലക്കാട് ബിജെപിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാര്‍ട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്
സന്ദീപ് വാചസ്പതി
ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന പാലക്കാട് ഇത്തവണ 2021 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9,626 വോട്ടുകളാണ് നഷ്ടമായത്. ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പിലാറ്റിയില്‍ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് ലീഡുണ്ടാക്കാന്‍ സാധിച്ചില്ല. മണ്ഡലത്തില്‍ 18,724 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും വ്യക്തമായ ആധിപത്യം നേടിയാണ് രാഹുല്‍ ഭൂരിപക്ഷം ഉയര്‍ത്തിയത്.
Content Highlights: Sandeep Vaachaspathi criticize bjp over palakkad Failure