ചേലക്കര: ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ ആദ്യ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചുവെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൊന്നും ഒരു വീഴ്ചയുമുണ്ടായില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്നും രമ്യ കൂട്ടിച്ചേർത്തു. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വോട്ടിങ്ങിൻ്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂവെന്നും രമ്യ ഹരിദാസ് പറഞ്ഞു.
രമ്യ ഹരിദാസിന്‍റെ വാക്കുകൾ
ചേലക്കരയിൽ നല്ലൊരു രാഷ്ട്രീയ പോരാട്ടം നടത്താൻ സാധിച്ചു. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറയുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൊന്നും ഒരു വീഴ്ചയുമുണ്ടായില്ല. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചു. 2021ലെ ഇടതുപക്ഷത്തിൻ്റെ നാൽപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന്റെ മൂന്നിലൊന്ന് മാത്രമേ അവർക്ക് നേടാനായിട്ടുള്ളൂ. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. വോട്ടിങ്ങിൻ്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂ.
അതേസമയം, ചേലക്കര ചുവപ്പിക്കാനായതിന്‍റെ സന്തോഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. തുടക്കം മുതല്‍ പറഞ്ഞ കാര്യമേ ഇപ്പോഴും പറയാനുള്ളൂവെന്നും കേരളത്തിൽ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്നും യു ആര്‍ പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ ചേര്‍ത്തുപിടിച്ച ചരിത്രമാണ് ചേലക്കരയുടേത്. അത് വീണ്ടും ആവര്‍ത്തിക്കുന്നു. ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. പ്രതീക്ഷിച്ച പോലെയാണ് ലീഡ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള പഞ്ചായത്തുകളുടെ ഫലം കൂടി വന്നാല്‍ ബാക്കി പറയാമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: UDF candidate Ramya Haridas's reaction after chelakkara election results