'പാർട്ടിയുമായി ബന്ധമില്ലാത്തവരുടെ ആരോപണങ്ങൾക്ക് മറുപടിയില്ല'; 'തോൽവി അസ്വാരസ്യ'ത്തിൽ കൃഷ്ണകുമാർ

സ്ഥാനാർത്ഥി വിവാദവും സുരേന്ദ്രനെതിരെ അതൃപ്തി എന്നുമുള്ള വാർത്തകളും കൃഷ്ണകുമാർ തള്ളി

dot image

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ, തുടക്കത്തിലേ സ്ഥാനാർത്ഥിത്വത്തിൽ വിവാദങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സി കൃഷ്ണകുമാർ. സ്ഥാനാർത്ഥി വിവാദവും സുരേന്ദ്രനെതിരെ അതൃപ്തി എന്നുമുള്ള വാർത്തകളും കൃഷ്ണകുമാർ തള്ളി.

സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് അറിയാത്തവരാണ് ആരോപണത്തിന് പിന്നിൽ എന്ന് കൃഷ്ണകുമാർ പറഞ്ഞു. മോദി അടങ്ങുന്ന കേന്ദ്ര പാർലമെന്ററി ബോർഡ് ആണ് സ്ഥാനാർഥിയെ നിർണയിക്കുക. അവയ്‌ക്കെല്ലാം പാർട്ടിയിൽ കൃത്യമായ സംവിധാനമുണ്ടെനും
പാർട്ടിയുമായി ബന്ധമില്ലാത്തവരുടെ ആരോപണങ്ങൾക്ക് മറുപടി പറയുന്നില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് താൻ കണ്ടിട്ടില്ലെന്നും നേതാക്കളുടെ പേര് ദുരുപയോഗം ചെയ്തുള്ള പ്രചാരണത്തെ വിശ്വസിക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ഒരു മണ്ഡലത്തിൽ വോട്ട് കുറഞ്ഞാൽ അത് അധ്യക്ഷന്റെ കഴിവുകേടായി കാണാനാവില്ലെന്നും ചേലക്കരയിലെ വോട്ട് വർധനവിൽ കെ സുരേന്ദ്രന് പങ്കില്ലേ എന്നും കൃഷ്ണകുമാർ ചോദിച്ചു. നഗരസഭാ ഭരണത്തിനെതിരെ വലിയ രീതിയിൽ പ്രചരണം നടന്നു. നിഷ്പക്ഷ വോട്ടുകൾ ബിജെപിക്ക് ലഭിച്ചിട്ടില്ല. പക്ഷെ ബിജെപിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ പലാക്കാടേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം നടക്കുന്നുവെന്നാണ് റിപ്പോർട്ട്. കൃഷ്ണദാസ് പക്ഷം ഉള്‍പ്പടെ നേതൃത്വത്തിന്റെ വീഴ്ചയ്‌ക്കെതിരെ രംഗത്തെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സന്ദീപ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത് വരെ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിമര്‍ശനം.

പാലക്കാട് സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ നേതൃത്വത്തിന് വീഴ്ചപറ്റിയെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നിലും ഔദ്യോഗിക പക്ഷത്തിന്റെ കടുംപിടുത്തമാണെന്നും വിമര്‍ശനമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ലെന്നും വിമര്‍ശനമുണ്ട്. ഇതിനോടെല്ലാമായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

Content HIghlights: C Krishnakumar dismisses claims of dissapointment against K Surendran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us