മുനമ്പം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ

കമ്മീഷനുമായി മുനമ്പം നിവാസികൾ സഹകരിച്ചാൽ മാത്രമേ റിപ്പോർട്ട് സമർപ്പിക്കാനാവൂ എന്നും സി എൻ രാമചന്ദ്രൻ നായർ കൂട്ടിച്ചേർത്തു

dot image

കൊച്ചി: മുനമ്പം വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. മൂന്ന് മാസം മതിയാകില്ലെന്നും സർക്കാരിനോട് കൂടുതൽ സമയം ചോദിക്കുമെന്നും സി എൻ രാമചന്ദ്രൻ നായർ റിപ്പോർട്ടറിനോട് പറഞ്ഞു.

സർക്കാർ ഈ ആവശ്യത്തെ അനുഭാവത്തോടെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ടേംസ് ഓഫ് റഫറൻസ് വൈകില്ലെന്നും ഉടൻ പ്രവർത്തനം തുടങ്ങുമെന്നും സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. കമ്മീഷനുമായി മുനമ്പം നിവാസികൾ സഹകരിച്ചാൽ മാത്രമേ റിപ്പോർട്ട് സമർപ്പിക്കാനാവൂ എന്നും സി എൻ രാമചന്ദ്രൻ നായർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി സമരക്കാർ നടത്തിയ ചർച്ചയിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം, മുനമ്പത്ത് റവന്യൂ അവകാശം ആവശ്യപ്പെട്ടു തീരദേശവാസികൾ നടത്തുന്ന നിരാഹാര സമരം ഇന്ന് 43 ആം ദിവസത്തിലേക്ക് കടന്നു. സ്ത്രീകളും പ്രായമായവരും അടക്കം ഇന്ന് നിരാഹാരമിരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി വൈകീട്ട് അഞ്ചുമണിക്ക് വഖഫ് ബോർഡിന്റെ കോലം മുനമ്പം കടലിൽ എറിയും.

സമരസമിതി നേതാക്കളുമായി ഇന്നലെ വൈകീട്ടും മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. സമരത്തിൽ നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം സമരക്കാർ തള്ളി. ആരെയും കുടിയിറക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് സ്വാഗതാർഹം ആണെങ്കിലും വഖഫിന്റെ ആസ്തി പട്ടികയിൽ നിന്ന് മുനമ്പത്തെ ഒഴിവാക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി മുഖ്യമന്ത്രിയെ അറിയിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ കമ്മീഷന്റെ പ്രവർത്തന രൂപരേഖ സംബന്ധിച്ചും യോഗത്തിൽ ചർച്ചയായി.

Content Highlights: Judicial commission to ask for more time at resolving munambam issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us