തൃശ്ശൂര്‍: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്തിയതിന്റെ ആവേശത്തിലാണ് സിപിഐഎം. മുന്‍ എംഎല്‍എ കൂടിയായിരുന്ന യു ആര്‍ പ്രദീപിലൂടെയാണ് സിപിഐഎം മണ്ഡലം നിലനിര്‍ത്തിയതെങ്കില്‍ പാര്‍ട്ടിക്കും മുന്‍ എംഎല്‍എ കെ രാധാകൃഷ്ണനും ആശ്വസിക്കാവുന്ന മറ്റൊരു ഘടകം കൂടിയുണ്ട് മണ്ഡലത്തില്‍.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ രാധാകൃഷ്ണന്‍ സ്വന്തം ബൂത്തില്‍ പിന്നില്‍ പോയിരുന്നു. രാധാകൃഷ്ണന്‍ വോട്ട് ചെയ്ത ചേലക്കര തോന്നൂര്‍ എയുപി സ്‌കൂളിലെ 75ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹത്തിന് കിട്ടിയ വോട്ട് 299 ഉം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യാ ഹരിദാസിന് കിട്ടിയത് 308 വോട്ടുമായിരുന്നു. എന്നാല്‍ ഇത്തവണ ഫലം വന്നപ്പോള്‍ നില മാറി. സ്വന്തം ബൂത്തില്‍ മേല്‍കൈ തിരിച്ചുപിടിച്ചിരിക്കുകയാണ് രാധാകൃഷ്ണന്‍.
ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യൂ ആര്‍ പ്രദീപിന് 328 വോട്ടും രമ്യാ ഹരിദാസിന് 302 വോട്ടും ലഭിച്ചു. അധികമായി 26 വോട്ടുകളാണ് എല്‍ഡിഎഫ് ബൂത്തില്‍ ഉറപ്പിച്ചത്. 2021ല്‍ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിന് രാധാകൃഷ്ണനെ വിജയിപ്പിച്ച മണ്ഡലമാണ് ചേലക്കര. രാധാകൃഷ്ണന്റെ പിന്തുടര്‍ച്ചയായി പ്രദീപിനെ ചേലക്കര സ്വീകരിച്ചതിന്റെ തെളിവുകൂടിയാണ് മികച്ച ഭൂരിപക്ഷം. കഴിഞ്ഞ 28 വര്‍ഷത്തില്‍ 23 വര്‍ഷവും രാധാകൃഷ്ണനായിരുന്നു ഇവിടെ ജനപ്രതിനിധി. മണ്ഡലത്തില്‍ നിന്നുള്ള വ്യക്തിയെന്ന പരിഗണനയും സൗമ്യനായ വ്യക്തിയെന്ന പരിവേഷവും പ്രദീപിന് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.
Content Highlights: K Radhakrishnan Increase Lead in his Booth