'മൂന്നിടങ്ങളിലും ഇടതുമുന്നണിയുടെ സ്വാധീനം വർധിച്ചു, പാലക്കാട് യുഡിഎഫിന് മുൻകൈ ഇല്ല'; ഇ പി ജയരാജൻ

'വർഗീയതയെ കൂട്ടുപിടിച്ച് വോട്ട് നേടിയത് കരുത്തല്ല ദുർബലതയാണ്. ഇത്തരത്തിൽ കോൺഗ്രസ് നടത്തിയത് വർഗീയ പ്രീണനനമാണ്'

dot image

തിരുവനന്തപുരം: നിയമസഭാ, ലോക്സഭാ ഉപതെരഞ്ഞെടുപ്പുകൾ അവസാനിച്ചപ്പോൾ ഇടതുമുന്നണിക്ക് മൂന്നിടങ്ങളിൽ സ്വാധീനം വർധിപ്പിക്കാനായെന്ന് ഇ പി ജയരാജൻ. ഈ തിരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയും കരുത്തുമാണ് ഇടതുമുന്നണിക്ക് ഉണ്ടാക്കിയതെന്നും പാലക്കാട് പാർട്ടിക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും ഇ പി ജയരാജൻ പറഞ്ഞു.

ബിജെപി ഒരു ഫാസിസ്റ്റ് ഭരണസംവിധാനമാണ് ഇന്ത്യയിൽ നടപ്പിലാക്കുന്നത് എന്ന് ജനങ്ങൾ മനസ്സിലാക്കിയെന്നും ഇ പി പറഞ്ഞു. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും യുഡിഎഫിനൊപ്പം ആണല്ലോ ഉണ്ടായിരുന്നത്. വർഗീയതയെ കൂട്ടുപിടിച്ച് വോട്ട് നേടിയത് കരുത്തല്ല ദുർബലതയാണ്. ഇത്തരത്തിൽ കോൺഗ്രസ് നടത്തിയത് വർഗീയ പ്രീണനമാണ്. ജമാഅത്തെ ഇസ്ലാമിയെ എതിർത്തവരാണ് മുസ്ലിം ലീഗ് എന്നും അവർക്ക് ഇപ്പോൾ എന്തുകൊണ്ട് അതിനു കഴിയുന്നില്ല എന്നും ഇ പി ചോദിച്ചു. ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വന്നത് കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ കൊണ്ടാണെന്നും രാജ്യത്ത് ആർഎസ്എസ് സംഘപരിവാർ വർഗീയതക്കെതിരെ മതനിരപേക്ഷത ശക്തിപ്പെടുത്തണമെന്നും ഇ പി ആവശ്യപ്പെട്ടു.

അതേസമയം, പാലക്കാട് കോൺഗ്രസ് ജയിച്ചുകയറിയത് എസ്ഡിപിഐയുടെ സഹായത്തോടെയെന്ന ആരോപണം ഡോ പി സരിനും ആവർത്തിച്ചു. മതന്യൂനപക്ഷ വോട്ടുകൾ നേടാൻ കോൺഗ്രസ് കൂട്ടുപിടിച്ചത് എസ്ഡിപിഐയെയാണെന്ന് പി സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു.

'എൽഡിഎഫും യുഡിഎഫും തമ്മിൽ 20,000ൽ അധികം വോട്ടിൻ്റെ വ്യത്യാസമാണുള്ളത്. ഇത് എങ്ങനെ വന്നു എന്ന് രാഷ്ട്രീയം പഠിക്കുന്നവർക്ക് മനസിലാവും. മതന്യൂനപക്ഷ വോട്ടുകൾ നേടാൻ കോൺഗ്രസ് കൂട്ടുപിടിച്ചത് എസ്ഡിപിഐയെയാണ്. യുഡിഎഫിൻ്റെ ഘടകകക്ഷികളെക്കാൾ അക്ഷീണം പ്രവർത്തിച്ചതും അവർ തന്നെ. മതേതര കേരളത്തിൽ എസ്ഡിപിഐയ്ക്ക് വളരാൻ കഴിയില്ല. വർഗീയ വിളവെടുപ്പിന് അവർക്ക് അയഞ്ഞ മണ്ണ് ആവശ്യമാണ്. അതിന് കോൺഗ്രസാണ് നല്ലതെന്നും സരിൻ പറഞ്ഞു. എസ്ഡിപിഐയുടെ മതം പറഞ്ഞുണ്ടായ സ്വീകാര്യതയെ കോൺഗ്രസ് കയറൂരി വിടുന്നുവെന്നും വീടുകൾ കയറാനും പള്ളിയിൽ കയറിനിരങ്ങാനും കോൺഗ്രസ് അവരെ അനുവദിക്കുന്നുവെന്നും സരിൻ ആരോപിച്ചു.

Content Highlights: ldf have progress in all constietuencies, says EP Jayarajan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us